പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കിക്കൊണ്ട് വന്ദേഭാരത് നിരക്കില്‍ വര്‍ദ്ധന

വന്ദേഭാരത് മിഷന് വിമാന ടിക്കറ്റ് നിരക്ക് യുഎഇയിലും കുവൈത്തിലും കൂട്ടിയത് പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി. ജോലി നഷ്ടപ്പെട്ടും സന്ദര്‍ശക വീസയിലെത്തി കാലാവധി കഴിഞ്ഞും നാട്ടിലേക്കു മടങ്ങുന്നവര്ക്കാണു നിരക്കു വര്‍ധന ഇരുട്ടടിയായത്.
വന്ദേഭാരത് മിഷന് നാലാം ഘട്ടംവരെ യുഎഇയില്‍ കേരളത്തിലെ എല്ലാ സെക്ടറിലേക്കും 750 ദിര്‍ഹമായിരുന്നു (ഏകദേശം 15,000 രൂപ). ഇപ്പോള്‍ 950 ദിര്‍ഹമായി കൂട്ടി. 30 ദിര്‍ഹം സര്‍വീസ് ചാര്‍ജു കൂടി നല്കുമ്പോള് ഏതാണ്ട് 1000 ദിര്‍ഹത്തോളം നല്‍കിയാലേ ടിക്കറ്റ് ലഭിക്കൂ. ടിക്കറ്റ് എടുക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ നിരക്കു നിയന്ത്രണവും കൈവിട്ടു.
ടിക്കറ്റ് നിരക്ക് 2 സ്ലാബ് ആയി മാറ്റുകയായിരുന്നെന്നാണ് എയര്‍ലൈനുകളുടെ വിശദീകരണം. എന്നാല്‍ 750 ദിര്‍ഹത്തിന്റെ ആദ്യസ്ലാബില്‍ നാമമാത്ര ടിക്കറ്റ് നല്കിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം കൂടിയ നിരക്കിലാണ് വിറ്റഴിക്കുന്നത്.
നേരത്തെ എയര്‍ ഇന്ത്യ കേരള സെക്ടറിലേക്ക് 80 ദിനാറായിരുന്നു (ഏകദേശം 19,500 രൂപ). ഇപ്പോള്‍ 85 മുതല്‍ 110 ദിനാര്‍ വരെ ഈടാക്കുന്നു. കുവൈത്തില്‍ എയര്‍ ഇന്ത്യയെ തഴഞ്ഞ് സ്വകാര്യ എയര്‍ലൈന്‍ വന്ദേഭാരത് മിഷന് സര്‍വീസ് നല്‍കിയതോടെ നിരക്കും കൂടി.
ഖത്തറില്‍ നിന്നുള്ള ടിക്കറ്റിന് 4000 രൂപയുടെയും ബഹ്റൈനില്‍ നിന്നുള്ളതിന് 1000 രൂപയുടെയും വര്‍ധനയുണ്ട്. സൗദിയില്‍ നേരത്തെ 950 റിയാല്‍ (ഏകദേശം 19,000 രൂപ) ആയിരുന്ന ടിക്കറ്റ് നിരക്ക് നിരക്ക് മൂന്നാം ഘട്ടത്തില്‍ 1750 വരെയാക്കി കൂട്ടിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു കുറയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























