Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കലി തീരുന്നില്ലല്ലോ... ഷേക്കുമാരെ പറ്റിയ്ക്കാനായി ധരിച്ച പര്‍ദ വേഷം ഒരിക്കല്‍ കൂടി പുറത്തെടുത്ത് സ്വപ്ന; രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി എന്‍ഐഎ

13 JULY 2020 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

എല്ലാം ഓരോരോ നിമിത്തങ്ങളാണ്. അല്ലെങ്കില്‍ ഷേക്ക്മാരെ പറ്റിച്ച ആ പര്‍ദ വേഷം പിടിക്കപ്പെടുമ്പോഴും ധരിക്കുമോ. മാത്രമല്ല പര്‍ദയില്‍ മുഖം മറച്ചാണ് സ്വപ്ന കേരളം കടന്നതും തിരിച്ച് കേരളത്തിലെത്തിയതും. അതേസമയം ഈ പര്‍ദാ വേഷമാണ് പല മലയാളി ഉന്നതരേയും വെട്ടിലാക്കിയത്. അറബിയോടൊപ്പം ചേര്‍ന്ന് പര്‍ദയും ഇട്ട് നിന്ന സ്വപ്ന ശരിക്കും ഷേക്കിന്റെ അടുത്ത ആളായ രാജകുമാരിയെന്നാണ് പലരും കരുതിയത്. മാത്രമല്ല ഷേക്ക്മാര്‍ക്ക് കേരള നേതാക്കളെ പരിചയപ്പെടുത്തിയതും പര്‍ദയണിഞ്ഞ സ്വപ്നയാണ്. മലയാളികള്‍ കാണാതിരിക്കാന്‍ ചാനലുകള്‍ മുഖം ഒപ്പിയെടുക്കാതിരിക്കാനും ഇന്നലെ സ്വപ്ന ഉപയോഗിച്ചതും ഈ പര്‍ദയാണ്. പര്‍ദയണിഞ്ഞ സ്വപ്നയെ കണ്ടപ്പോള്‍ പലര്‍ക്കും പഴയ കാര്യങ്ങളാണ് ഓര്‍മ്മ വന്നത്. അതേസമയം പവിത്രമായ പര്‍ദയെ കുറ്റം മറയ്ക്കാനുള്ള മൂടുപടമായി ഉപയോഗിക്കുന്നതിനെതിരെ അറബ് ലോകം ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അമര്‍ഷത്തിലുമാണ്.

സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്ന ചോദ്യത്തിന്മേല്‍ എന്‍ഐഎ പിടിമുറുക്കുമ്പോള്‍ സിനിമാക്കാരുടെയും നെഞ്ചിടിക്കുകയാണ്. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.

സ്വപ്ന കുടുംബസമേതം ബെംഗളൂരുവിലെത്തിയത് അവിടെയുള്ള സംരക്ഷകര്‍ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബെംഗളൂരുവില്‍ നിന്നു കടക്കാന്‍ കഴിയും മുന്‍പു പിടിയിലായി. യുഎഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തനവും അന്വേഷണത്തിനു വിധേയമാകും. ആ ഏജന്‍സിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാണു ബെംഗളൂരു.

തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണിത്. കോടികളുടെ പദ്ധതികളാണ് മലയാളികള്‍ ഉന്നത ഉദ്യോഗസ്ഥരായുള്ള സ്ഥാപനത്തിനു സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. യുഎഇ കോണ്‍സുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവര്‍ത്തിച്ചെന്നാണു സൂചന.

ബെംഗളൂരുവിലെത്തിയാല്‍ ഈ മേഖലയിലുള്ളവര്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷ സ്വപ്നയ്ക്കുണ്ടായിരുന്നെന്ന് അന്വേഷകര്‍ കരുതുന്നു. രക്ഷിക്കാമെന്ന ഉറപ്പ് ഇവര്‍ നല്‍കിയിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഈ ഏജന്‍സികളുടെ ഓഫിസുകളും സ്വപ്ന പിടിയിലായ ഹോട്ടലും ഒരേ മേഖലയിലാണെന്നതും ഇത്തരത്തിലുള്ള സംശയങ്ങള്‍ക്കു ബലം നല്‍കുന്നതാണ്. സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ബെംഗളൂരുവിനു പ്രത്യേക സ്ഥാനമുണ്ട്. പതിറ്റാണ്ടുകളായി സ്വര്‍ണക്കടത്തു ലോബികളുടെ പ്രവര്‍ത്തനകേന്ദ്രമാണു ബെംഗളൂരു.

കേരളത്തിലേക്കുള്ള സ്വര്‍ണവും സ്വര്‍ണം വാങ്ങിയതോ വിറ്റതോ ആയ പണവും ബെംഗളൂരുവിലോ അവിടെനിന്നു കേരളത്തിലേക്കുള്ള വഴികളിലോ പിടികൂടിയ സംഭവങ്ങള്‍ ഒട്ടേറെ. ഇതു സംബന്ധിച്ച കേസുകള്‍ ഇരു സംസ്ഥാനങ്ങളിലും ഏറെയുണ്ട്. ഇത്തരം ലോബികളുമായി സ്വപ്നയ്ക്കും സന്ദീപിനുമുള്ള ബന്ധവും അന്വേഷണ വിധേയമാകും.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നു പാസ്‌പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, രണ്ടര ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തു. ഇരുവരും ഗോവയിലേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചന. ഡൊംലൂര്‍ വിശ്വേശ്വരായ കേന്ദ്രീയ ഭവനിലുള്ള എന്‍ഐഎ ഓഫിസിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്നാണ് ചരിത്രത്തിന്റെ ഭാഗമായുള്ള പര്‍ദയും ധരിച്ചുള്ള കേരള യാത്ര.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (1 hour ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (1 hour ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (2 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (2 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (8 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (10 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (11 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (11 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (11 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (11 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (11 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (18 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (19 hours ago)

Malayali Vartha Recommends