ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അവകാശം, ദേവസ്വം ബോര്‍ഡ് രൂപവത്കരിക്കല്‍, സ്വര്‍ണശേഖരമുള്ള ബി നിലവറ തുറക്കല്‍ എന്നീ കാര്യങ്ങളിലും സുപ്രീംകോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.
ക്ഷേത്ര നിയന്ത്രണവും ആസ്തിയും നടത്തിപ്പും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. എല്ലാ നിലവറകളും തുറന്ന് ആസ്തിയുടെ കണക്കെടുക്കുകയും, മ്യൂസിയമുണ്ടാക്കി സ്വര്‍ണശേഖരം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും ഹൈകോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി നിയോഗിച്ച സംഘം മറ്റ് അഞ്ചു നിലവറയും തുറന്ന് അതിലുള്ള ശേഖരത്തിന്റെ കണക്കെടുത്തിരുന്നു. എന്നാല്‍ ബി നിലവറ തുറക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























