2014ല്‍ തിരുവനന്തപുരത്ത് 3.5 കിലോ സ്വര്‍ണം പിടിച്ച കേസില്‍ കണ്ണികളാണ് സന്ദീപ് നായരും ഇന്നലെ അറസ്റ്റിലായ റമീസും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.... ഓഹോ !അപ്പൊ അന്നേ ചങ്ക്സായിരുന്നല്ലേ റമീസും സന്ദീപും ചേര്‍ന്ന് കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ...

2014ല്‍ തിരുവനന്തപുരത്ത് 3.5 കിലോ സ്വര്‍ണം പിടിച്ച കേസില്‍ കണ്ണികളാണ് സന്ദീപ് നായരും ഇന്നലെ അറസ്റ്റിലായ റമീസും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് . അന്ന് ഇബ്രാഹിംകുട്ടി എന്ന യാത്രക്കാരനില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഇലക്ട്രോണിക് സാധനത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
ഇതിനിടെ ഇബ്രാഹിംകുട്ടിയുടെ ഫോണിലേക്കു റമീസിന്റെയും സന്ദീപ് നായരുടെയും കോളുകള്‍ വന്നു. ഇബ്രാഹിംകുട്ടിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായി സന്ദീപും അന്നു തിരുവനന്തപുരത്തു വിമാനമിറങ്ങിയിരുന്നു. ഇരുവര്‍ക്കും ടിക്കറ്റ് എടുത്തതും റമീസ് തന്നെ. സന്ദീപിന്റെ ബാഗിലും സ്വര്‍ണമുണ്ടെന്ന് ഇബ്രാംഹികുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കേും സന്ദീപ് വിമാനത്താവളത്തില്‍നിന്നു പുറത്തുകടന്നു.
ദുബായില്‍ നിന്നു നാട്ടിലെത്തിയപ്പോള്‍ കസ്റ്റംസ് റമീസിനെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. കേസിന്റെ ഈ വിവരങ്ങളെല്ലാം എന്‍ഐഎ കസ്റ്റംസില്‍നിന്നു ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ, ഐബിയുടെ സഹായത്തോടെയാണു കെ.ടി. റമീസിനെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പകല്‍ മുഴുവന്‍ ചോദ്യം ചെയ്ത ശേഷം, രാത്രിയോടെ അറസ്റ്റ് ചെയ്തു. ഇതിനിടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ യാത്രയുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. ലാപ്ടോപ്പും പരിശോധിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ 2015 ല്‍ 17.5 കിലോഗ്രാം സ്വര്‍ണം ഡിആര്‍ഐ പിടികൂടിയ കേസില്‍ റമീസ് പ്രതിയായിരുന്നു. റിമാന്‍ഡ് ചെയ്തെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കൊഫെപോസ ചുമത്തിയില്ല.
2014 ല്‍ തിരുവനന്തപുരത്തു 3.5 കിലോ സ്വര്‍ണവും കോഴിക്കോട്ടു 2 കിലോ സ്വര്‍ണവും പിടികൂടിയ കേസുകളിലും ഇയാളുടെ പേര് ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തെ കേസില്‍ സന്ദീപ് നായരും ഇബ്രാഹിംകുട്ടി എന്നയാളും പിടിയിലായിരുന്നു. ഇരുവര്‍ക്കും ടിക്കറ്റ് എടുത്തുനല്‍കിയത് റമീസ് ആണെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 8നു ദുബായില്‍ നിന്നു കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ ഇയാളില്നി ന്ന് കസ്റ്റംസ് 6 എയര്‍ഗണ്ണുകള്‍ പിടികൂടിയിരുന്നു. കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും തോക്കു കടത്തു കേസില്‍ സംസ്ഥാന പൊലീസിന്റെ ബാലിസ്റ്റിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കുറ്റപത്രം നല്‍കാനായിട്ടില്ല. അനധികൃതമായി സാധനങ്ങള്‍ കടത്തിയെന്ന കേസ് പിഴ ഈടാക്കി തീര്‍ത്തു.
റമീസ് 2014 ല്‍ വാളയാറിലെ മാന്‍വേട്ട കേസിലും പ്രതിയായെങ്കിലും പിടികൂടാനായില്ല.
:ഉന്നത ബന്ധങ്ങളും തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മാനങ്ങളുമുള്ള നയതന്ത്ര ചാനലിലെ സ്വര്‍ണക്കടത്തിന്റെ നിഗൂഢതകളാണ് വരും ദിവസങ്ങളില്‍ കേരളത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെടുക
https://www.facebook.com/Malayalivartha
























