അയാളാ കുളമാക്കിയത്... ഒരിക്കലും തെളിയുമാകാതിരുന്ന സ്വപ്നയുടെ സ്വര്‍ണക്കടത്ത് കേസ് പുറത്ത്കൊണ്ടുവരാനായത് കസ്റ്റംസ് ഓഫീസര്‍ രാമമൂര്‍ത്തി എടുത്ത കടുത്ത നിലപാട്; അനുനയത്തിലും ഭീഷണിയിലും ആ സത്യസന്ധനായ ഉദ്യോഗസ്ഥന് വഴങ്ങാതായതോടെ കാര്യങ്ങള്‍ കൈവിട്ടു; സ്വര്‍ണ്ണക്കടത്തില്‍ തുമ്പുണ്ടായത് ഇങ്ങനെ

കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായത് കാര്‍ഗോ ചുമതലയുള്ള കസ്റ്റംസ് ഓഫീസര്‍ രാമമൂര്‍ത്തി എടുത്ത കടുത്ത നിലപാടായിരുന്നു. ഈസിയായി രക്ഷപ്പെടാമായിരുന്ന സ്വപ്നയേയും കൂട്ടരേയും പിടികൂടാനായത് ഈ ഉദ്യോഗസ്ഥന്റെ തന്ത്രപരമായ നീക്കമായിരുന്നു.
കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിനാണു വിമാനത്താവളത്തിലെ കാര്‍ഗോ ലോക്കര്‍ ചുമതല. കെ.എസ്.ഐ.ഇ. മാനേജരാണു താക്കോല്‍ സൂക്ഷിപ്പുകാരന്. നയതന്ത്ര ബാഗേജില്‍ സംശയം തോന്നിയതോടെ കാര്‍ഗോ ചുമതലയുള്ള കസ്റ്റംസ് ഓഫീസര്‍ രാമമൂര്‍ത്തി കടുത്ത നിലപാടെടുത്തതോടെയാണ് കളി മാറിയത്. പാഴ്സല്‍ തുറന്ന് പരിശോധിക്കാതെ വിട്ടുനല്കില്ലെന്നു രാമമൂര്‍ത്തി വ്യക്തമാക്കി. ലോക്കറില്‍നിന്നു പാഴ്സല്‍ പുറത്തെടുത്തതിനു പിന്നാലെ രാമമൂര്‍ത്തിയുടെ ഫോണിലേക്ക് ഉന്നതന്റെ വിളിയെത്തി. നയതന്ത്ര പാഴ്സലിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചായിരുന്നു വിളി. എന്നാല്‍ രാമമൂര്‍ത്തി വഴങ്ങിയില്ല. ഇതോടെ ജില്ലയിലെ ഒരു പ്രധാനി പറന്നെത്തിയെന്നാണ് പറയുന്നത്.
നയതന്ത്ര പാഴ്സല്‍ തടഞ്ഞാല്‍ ഭരണകൂടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുമെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ താക്കീത്. സമ്മര്‍ദം ഇത്രയും മുറുകിയതോടെ പാഴ്സലിനെക്കുറിച്ചുള്ള സംശയവും മുറുകി. തുറന്ന് പരിശോധിക്കാനും തീരുമാനിച്ചു. ഇതോടെ ഉന്നതന് സ്ഥലംവിട്ടു. അതുകൊണ്ട് തന്നെ ഈ ഉന്നതനാണ് സ്വര്‍ണ്ണ കടത്തില്‍ തുമ്പുണ്ടാക്കിയതെന്ന് കസ്റ്റംസുകാര്‍ അടക്കം പറയുന്നുണ്ട്.
ഈ വ്യക്തിയ്ക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ആദ്യം രാമമൂര്‍ത്തിയെ വിളിച്ച ഉന്നതന്റെ സമ്മര്‍ദ്ദഫലമാകും ഈ വരവെന്നാണ് കണക്ക് കൂട്ടല്‍. രാമമൂര്‍ത്തിയുടെ ഉറച്ച നിലപാട് മനസ്സിലാക്കി അതിവേഗം അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അതിശക്തമായ ഇടപെടല്‍ നടത്തുന്നത്.
ദുബായില്‍ നിന്ന് കോണ്‍സുലേറ്റിലെ പ്രധാനിക്ക് വന്ന പാഴ്സലില്‍ 85 കിലോ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വെട്ടി 87 കിലോ എന്നെഴുതിയത് ശ്രദ്ധയില്‍ പെട്ടതിനാലാണ് തുടക്കത്തില്‍ ആര്‍ക്കും പാഴ്സല്‍ കൊടുക്കാതിരുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പിടിച്ചു വച്ചത്. എന്നാല്‍ അതിശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നു.
ഇതോടെ പാഴ്സലിനുള്ളില്‍ മഞ്ഞ ലോഹമാണെന്ന് കസ്റ്റംസ് ഉറപ്പിച്ചു. പെട്ടി പൊട്ടിക്കാന്‍ വിദേശകാര്യ വകുപ്പിലേക്ക് കത്തും പോയി. ഇതിന് പിന്നാലെ കളിമാറിയെന്ന് സ്വപ്നാ സുരേഷും സംഘവും മനസ്സിലാക്കുകയും ചെയ്തു. പെട്ടി പൊട്ടിച്ചുടന്‍ തന്നെ സരിതിനെ പിടികൂടിയതും നിര്‍ണ്ണായകമായി.
ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യപ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വസതിയില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചു. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും ഡിപ്ലോമേറ്റ് ബാഗേജുകളും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തതായാണ് സൂചന. ബെന്‍സ് കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഇപ്പോള്‍ വലിയ അഭിനന്ദന പ്രവാഹമാണ് രാമമൂര്‍ത്തിയെ തേടിയെത്തുന്നത്. രാമമൂര്‍ത്തിയ്ക്ക് തോന്നിയ ചെറിയ സംശയമാണ് രാജ്യദ്രോഹ കുറ്റത്തിലേക്ക് നീങ്ങിയത്. രാമമൂര്‍ത്തി സമ്മര്‍ദത്തിന് വഴങ്ങി ബഗേജ് വിട്ടുകൊടുത്തിരുന്നെങ്കില് അന്താരാഷ്ട്ര ബന്ധമുള്ള ഈ സ്വര്‍ണക്കടത്ത് ഇനിയും തുടരുമായിരുന്നു. സ്വപ്നയും സന്ദീപും ഇനിയും ഡിപ്ലോമാറ്റിക് ബഗേജ് വഴി സ്വര്‍ണം കടത്തിയേനെ. രാജ്യത്തിന് തന്നെ അഭിമാനകരമായ സേവനം നടത്തിയിരിക്കുകയാണ് രാമമൂര്‍ത്തി. രാമമൂര്‍ത്തിക്ക് ബിഗ് സല്യൂട്ട്.
"
https://www.facebook.com/Malayalivartha
























