സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ഒപ്പംനിര്‍ത്തി എന്‍.ഐ.എ. ഉദ്യോഗസ്ഥരെടുത്ത ചിത്രം ചോര്‍ന്നത് വിവാദമായി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സന്ദീപും ബംഗളുരുവില്‍ പിടിയിലായപ്പോള്‍ ഒപ്പംനിര്‍ത്തി എന്‍.ഐ.എ. ഉദ്യോഗസ്ഥരെടുത്ത ചിത്രം പുറത്തായതിനെക്കുറിച്ച് അന്വേഷണം.
ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഈ ചിത്രം അയച്ചുകൊടുത്തത്. പിന്നീട് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഈ കേസിന്റെ വിശദാംശങ്ങള്‍ അത്യന്തം രഹസ്യമായി സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രം ചര്‍ച്ചയായത്.
തന്മൂലമാണ് ചിത്രം എങ്ങനെ പുറത്തായി എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഐ.ജി. റാങ്ക്വരെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കാനാണ് അന്വേഷണസംഘത്തിന് അനുവാദമുള്ളത്.
https://www.facebook.com/Malayalivartha
























