രാജ്യം ഉറ്റുനോക്കുന്ന സ്വർണക്കടത്ത്; സ്വപ്നയും സംഘവും പിടിയിലായിട്ടും അവസാനിക്കുന്നില്ല, വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട, കണ്ണൂരില്‍ രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു, ഏഴ് പേര് കസ്റ്റഡിയില്‍

രാജ്യമെമ്പാടും ഞെട്ടലിൽ ആഴ്ത്തിയ സ്വർണക്കടത്ത് കേസിൽ കൂടുതൽ തെളിവുകൾ പുറത്തേക്ക് വരുമ്പോൾ തന്നെയും അതൊന്നും അവസാനിക്കില്ല എന്ന തരത്തിലാണ് വാർത്തകൾ പുറത്തേക്ക് വരുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം പിടികൂടിയത് എന്നാണ് ലഭ്യമാകുന്ന വിവരം. കാസർകോട്, നാദാപുരം സ്വദേശികൾ കസ്റ്റംസ് പിടിയിലാകുകയുണ്ടായി.
ഇതേസമയം ഇന്നലെ രാത്രി ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളിലെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തിയത്. കൂടുതൽ അന്വേഷണം നടന്നു വരുന്നതായും കസ്റ്റംസ് വ്യക്തമാക്കുകയുണ്ടായി.
എന്നാൽ നികുതി അടച്ച് ഒഴിവാകാന്‍ പറ്റുന്ന തൂക്കത്തിലുള്ള സ്വര്‍ണമാണ് ഓരോ ആളുകളുടെയും കയ്യിലുണ്ടായിരുന്നത്. ഇതേതുടർന്ന് ഇതൊരു സംഘമാണെന്ന് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്. കൂടുതൽപേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അതികൃതർ.
https://www.facebook.com/Malayalivartha
























