കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ 3 ഗര്‍ഭസ്ഥ ശിശുക്കള്‍ നഷ്ടമായി!

അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ ദമ്പതികള്‍ 6 വര്‍ഷമായി ഒരു കുഞ്ഞിക്കാല് കാണാനായി കാത്തിരിക്കയായിരുന്നു. ഒടുവില്‍ നാലര മാസം മുമ്പ് ഗര്‍ഭവതിയായ യുവതിയ്ക്ക് വലിയൊരു സര്‍പ്രൈസാണ് ലഭിച്ചത്. തന്റെ ഗര്‍ഭത്തില്‍ മൂന്നു കുഞ്ഞുങ്ങളുണ്ടെന്നറിഞ്ഞ് യുവതിയും ഭര്‍ത്താവും വലിയ ആഹ്ലാദത്തിലായി.
ജിദ്ദയില്‍ നിന്നു നാട്ടിലെത്തിയ യുവതിയെ (24) ഈ മാസം 3-ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8-ന് കോവിഡ് പോസിറ്റീവ് ആയി. ഇന്നലെ പുലര്‍ച്ചെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും നാലര മാസം പ്രായമുള്ള 3 ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ജീവന് നഷ്ടമായതായി അറിയിച്ചു.
തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കുഞ്ഞുങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ സംസ്കാരകര്‍മ്മങ്ങള്‍ക്കായി ബന്ധുക്കള്‍ക്കു വിട്ടു നല്കി. 3 കുഞ്ഞുങ്ങള്‍ ആയതിനാല്‍ ഗര്‍ഭപാത്രത്തിന്റെ വികാസം സങ്കീര്‍ണമാണെന്നും ജീവന് അപായ സാധ്യത ഏറെയാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ദീര്‍ഘ യാത്രയും കോവിഡ് മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദവും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
ജൂണില്‍ ആശുപത്രിയില്‍ 3 ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 2 നവജാത ശിശുക്കള്‍ക്കും ജീവന് നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha
























