സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം... കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് ( 71)മരിച്ചത്.
ഇദ്ദേഹം വൃക്ക, പ്രമേഹ രോഗിയാണ്. ഓട്ടോ ഡ്രൈവറാണ് അബ്ദുള്‍ സലാം. ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു.
അതേസമയം ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എട്ടു പേര് രോഗമുക്തി നേടി. രാമനാട്ടുകര സ്വദേശി(41), ജൂലൈ 11ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഉണ്ണികുളം സ്വദേശിനി(47), ജൂലൈ 11ന് സൗദിയില്‍ നിന്നും കോഴിക്കോട് എത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. കക്കോടി സ്വദേശി(60), ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്‍പതിന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചെലവൂര്‍ സ്വദേശി(39), ജൂലൈ മൂന്നിന് ബംഗലുരുവില്‍ നിന്നും ബസ്സില്‍ കോഴിക്കോടെത്തി. തുടര്‍ന്ന് ഓട്ടോയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ ഒന്‍പതിന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ഇന്നലെ 18 പേരാണ് രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 70 വയസ്സുള്ള വെള്ളയില്‍ സ്വദേശിനിയും 43 വയസ്സുള്ള വെള്ളയില്‍ സ്വദേശിയും ഇന്നലെ രോഗമുക്തരായവരില്പ്പെടും.
https://www.facebook.com/Malayalivartha
























