പുലർച്ചെ രണ്ട് മണിക്ക് വീട് വളഞ്ഞു; റമീസിനെ കുടുക്കിയത് സിനിമ സ്റ്റൈലിൽ, നടത്തിയത് അതിവിധക്ത നീക്കം, റമീസിനെ വൈകിട്ട് വീട്ടിൽ കണ്ട നാട്ടുകാർ പിന്നെ കണ്ടത് ടീവിയിൽ

തലേദിവസം വൈകിട്ട് റമീസിനെ വീട്ടുമുറ്റത്തു കണ്ട നാട്ടുകാരൻ പിറ്റേന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് കാണുന്നത്. ശേഷമാണ് അറിഞ്ഞത് റമീസ് പിടിയിലായത്. അതിന് നടത്തേണ്ടി വന്നത് അതിവിധക്ത നീക്കം. പുലർച്ചെ രണ്ടു മണി. പെരിന്തൽമണ്ണ വെട്ടത്തൂരിലെ കെ.ടി.റമീസിന്റെ വീട് ആണ് സ്ഥലം. 3 വാഹനങ്ങളിലായെത്തിയ കസ്റ്റംസ് സംഘം കവാടം തുറന്ന് വീടു വളയുകയും ചെയ്തു. എന്നാൽ കോളിങ് ബെൽ അമർത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. ജനൽപാളി തുറന്ന് ആരാണെന്ന് അന്വേഷണമാണ് നടത്തിയത്. അങ്ങനെസംഘം വിവരം പറഞ്ഞു. എതിർപ്പൊന്നും കൂടാതെ റമീസ് പുറത്തുവരുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കി റമീസുമായി 2.30നാണ് സംഘം മടങ്ങിയത്.
അതേസമയം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്.ദേവിന്റെ നേതൃത്വത്തിലായിരുന്നു നീക്കം നടന്നത്. പൊലീസ് പോലും വിവരമറിഞ്ഞത് രാവിലെയാണ്. രാവിലെ ചാനലുകളെല്ലാം വീടിനു മുന്നിൽ കുതിച്ചെത്തിയിട്ടും നാട്ടുകാർ അധികമാരും അടുത്തില്ല എന്നതാണ്. നേരത്തേ പലകേസുകളിലും റമീസിന്റെ പേര് കേട്ടിട്ടുള്ളതിനാൽ സംഭവത്തിൽ ഞെട്ടലൊന്നുമില്ലെന്ന് പ്രദേശവാസികളൊരാൾ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ വെട്ടത്തൂരിലെ ഇടത്തരം കുടുംബത്തിൽ പിറന്ന റമീസ് പഠിച്ചതും വളർന്നതുമൊക്കെ നാട്ടിൽത്തന്നെയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പിന്നീടാണ് രാജ്യാന്തര തലത്തിലേക്കുള്ള ഉയർച്ച കൈവരിക്കുന്നത്. ഇതേതുടർന്ന് പലപ്പോഴും വില കൂടിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നാട്ടുകാർ കാണാറുണ്ട്. ചിലപ്പോൾ അന്വേഷിച്ചാൽ വിദേശ വിനോദ സഞ്ചാരത്തിലാണെന്ന മറുപടിയാണ് ലഭിക്കാറുള്ളത് എന്നാണ് പറയുന്നത്. ഇതേതുടർന്ന് നാട്ടിൽ സജീവമായി ഇടപെടാറില്ല.
https://www.facebook.com/Malayalivartha
























