ജയറാം അഭിനയിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് തട്ടിപ്പ്; പണം നഷ്ടമായി എന്ന പരാതിയുമായി ടിക് ടോക്ക് താരം
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം പറ്റിച്ചതായി പരാതിയുമായി ടിക് ടോക്ക് താരം. ഇതിനായി പണം വാങ്ങിയെന്നും പരാതിയിൽ . ടിക് ടോക്കില്‍ സജീവമായിരുന്ന ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ജിഷ്ണു വിജയനാണ് പൊലീസില്‍ ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പായിരുന്നു തട്ടിപ്പ് നടന്നത്. ജയറാം അഭിനയിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നല്കി. ഇതു കണ്ട് അവസരം തേടിച്ചെന്ന ജിഷ്ണുവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിച്ചു. മാറ്റമല്ല സെക്യൂരിറ്റി തുകയെന്ന പേരില്‍ അന്‍പതിനായിരം രൂപ വാങ്ങുകയുമായിരുന്നു . ജയറാമിന്റെയും ജിഷ്ണുവിന്റെയുമെല്ലാം ചിത്രങ്ങള്‍ വെച്ച് പോസ്റ്ററും തയ്യാറാക്കിയിരുന്നു. ഇതില്‍ ശ്യാം സംവിധായകനും സുജിത് വയനാട് എന്നയാള്‍ നിര്‍മാതാവുമാണ്. എന്നാല്‍ ഒരു വര്‍ഷമായിട്ടും സിനിമ തുടങ്ങാതെ വന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വയനാട് സ്വദേശി ശ്യാമാണ് സംവിധായകന് എന്ന പേരില്‍ തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha