തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം... രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെ രോഗം

തലസ്ഥാനത്ത് കോവിഡ് വ്യാപനം അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 157 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 130 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഏഴുപേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ ആരില്‍ നിന്നും രോഗം പകരാവുന്ന സ്ഥിതിയാണെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിക്യവിളാകം,പൂന്തുറ, പുത്തന്‍പള്ളി മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആക്കും. 500 മുതല്‍ 750 വരെ രോഗികളെ ഒരേസമയം ചികിത്സിക്കാന്‍ സൗകര്യം ഒരുക്കും. പൂന്തുറ സെന്റ് തോമസ് സ്കൂളിലും താല്കാലിക ആശുപത്രി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























