മുഖ്യമന്ത്രിയ്ക്ക് പുതിയ ഉപദേഷ്ടാവ് ; മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് ഉപദേഷ്ടാവായി നിയമനം

മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ നിയമിച്ചു. മുൻആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദൻ. നിപ രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ പ്രവർത്തിച്ച് പരിചയമുള്ള പരിണതപ്രജ്ഞനായ ഉദ്യോഗസ്ഥന്റെ സഹായം സർക്കാർ തേടുന്നത്. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്റെ നിയമനം. രാജീവ് സദാനന്ദന് എത്തുന്നതോടുകൂടി മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകരുടെ എണ്ണം ആറാകും.
https://www.facebook.com/Malayalivartha

























