Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സങ്കടം എന്നു പറഞ്ഞാൽ പോരാ, സഹിക്കാനാവാത്തത്ര സങ്കടം! ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേൽപ്പിക്കുമ്പോൾ ഈശ്വരൻ ഏൽപിച്ച ഒരു ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷമുണ്ട്; കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയുന്ന ഒരു കാഴ്ച

15 JULY 2020 09:21 PM IST
മലയാളി വാര്‍ത്ത

ഈ കോവിഡ് കാലത്ത് കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയുന്ന ഒരു കാഴ്ച. ഒരു മാസത്തിനു ശേഷം കോവിഡ് ഭേദമായതിനെ തുടർന്ന് സ്വന്തം കുഞ്ഞിനെ കണ്ടതിന്റെ സന്തോഷത്തിലാണ് എൽദോസ്–ഷീന ദമ്പതികൾ. എന്നാൽ ഈസമയം കുറച്ചകലെ മാറിനിന്ന് നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുകയായിരുന്നു ഒരു മാസം മാത്രം ആ കുഞ്ഞിന് അമ്മയാകാൻ നിയോഗിക്കപ്പെട്ട ഡോ. മേരി അനിത.

‘ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേൽപ്പിക്കുമ്പോൾ ഈശ്വരൻ ഏൽപിച്ച ഒരു ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷമുണ്ട്. എന്നാലും സങ്കടം എന്നു പറഞ്ഞാൽ പോരാ, സഹിക്കാനാവാത്തത്ര സങ്കടമുണ്ടെന്ന് ഡോ. മേരി അനിത പറയുമ്പോൾ മാതൃത്വത്തിന്റെ ആ സ്നേഹം ഉണ്ടെന്നു മനസിലാക്കാൻ സാധിക്കും. വൈറ്റിലയിലെ അനിതയുടെ ഫ്ലാറ്റിൽവച്ചായിരുന്നു എൽവിനെ അവന്റെ മാതാപിതാക്കൾക്ക് കൈമാറിയത്. ഈ സമയം കുറച്ചു നാളെങ്കിലും ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജനെ സ്വന്തക്കാർക്കൊപ്പം പറഞ്ഞു വിടുന്നതിന്റെ സങ്കടത്തിലായിപ്പോയി ഡോക്ടറുടെ മക്കൾ നിമ്രോദും മനാശെയും മൗഷ്മി ഇസെബെലും.

ഹരിയാനയിലെ ആശുപത്രിയിൽ നഴ്സിങ് ജോലിയിലായിരുന്ന പെരുമ്പാവൂർ സ്വദേശികളായ ഷീനയ്ക്കും ഭർത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തപ്പോൾ കുഞ്ഞിനൊപ്പം ക്വാറന്റീനിൽ പോകാൻ തീരുമാനിച്ചിറങ്ങിയ 'അമ്മ മനസ്സായിരുന്നു ഡോ. മേരി അനിത.

ഒരു മാസം കുഞ്ഞിനൊപ്പം ചെലവഴിക്കാൻ ഒരു ഫ്ലാറ്റ് കണ്ടെത്തി. എൽവിനൊപ്പം ക്വാറന്റീനിലായപ്പോൾ ഷെഡ്യൂളുകൾ മുഴുവൻ മാറി. ടിവി കാണൽ നിർത്തി. മുഴുവൻ സമയവും അവനൊപ്പം. കുഞ്ഞുങ്ങളെന്നു പറഞ്ഞാൽ ദൈവം തരുന്നതാണ്. അതുകൊണ്ടാണ് ചോദിച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ആ ദൗത്യം ഏറ്റെടുത്തത്– എന്ന് ഡോ.മേരി അനിത സന്തോഷത്തോടെ പറയുന്നു.

കോവിഡ് കാലത്തെ ആശുപത്രി സേവനത്തിനിടയിൽ എൽവിന്റെ പിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹം ആശുപത്രിയിലായതോടെ ഷീനയും ജന്മനാ വൃക്കരോഗമുള്ള കുഞ്ഞും നാട്ടിലേക്കു തിരിച്ചു. നാട്ടിൽ ക്വാറന്റീനിൽ കഴിയുമ്പോൾ ഷീനയ്ക്കും കോവിഡ് പോസിറ്റീവായി. എന്നാൽ കുഞ്ഞിനെ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രമാണ്. കുഞ്ഞിനെ അവരെ ഏൽപിക്കാനാവില്ല. ഇടയ്ക്ക് കുഞ്ഞിന് പോസിറ്റീവായാൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലാകും.

കോവിഡ് പോസിറ്റീവായ ആളുകളുടെ വാർഡിൽ കുഞ്ഞിനെ താമസിപ്പിക്കാനാവില്ല. മുലപ്പാൽ മാത്രം കുടിക്കുന്ന പിഞ്ചു കുഞ്ഞിനെ എന്തു ചെയ്യുമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ അന്വേഷണമാണ് ഡോ. മേരി അനിതയിലേയ്ക്കെത്തിയത്. ആദ്യം ശിശുക്ഷേമ സമിതി മുൻപാകെയാണ് പ്രശ്നമെത്തിയത്. അവിടെ നിന്നാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി 12 വർഷമായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോക്ടറിലെത്തിയത്.

ഇത്തരം കുട്ടികൾക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡൽ ഓഫിസർ കൂടിയായ ഡോ.മേരി അനിത ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭർത്താവും 3 മക്കളും പിന്തുണച്ചു. അങ്ങനെയാണ് കഴിഞ്ഞ ജൂൺ 15ന് ഡോക്ടർ എൽവിനൊപ്പം ക്വാറന്റീനിൽ പ്രവേശിച്ചത്. ജീവിതത്തിൽ ഒരു കുഞ്ഞിനു കൂടി അമ്മയായ അനുഭൂതി. ജീവിതചര്യകളെല്ലാം മാറ്റി അവനുവേണ്ടി സമയം കണ്ടെത്തി. ഇതിനിടെ കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവായി. മാതാപിതാക്കളും രോഗം മാറി എത്തിയപ്പോഴാണ് കുഞ്ഞിനെ കൈമാറാൻ സാഹചര്യമൊരുങ്ങിയത്.

മനസ് പറിച്ചു നൽകുന്ന സങ്കടത്തിലാണ് കുഞ്ഞിനെ കൈമാറിയതെന്ന് ഡോ.മേരി അനിത പറയുന്നു. ‘മക്കൾക്കും സങ്കടമായി. അവനും വലിയ സങ്കടമായിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം പോയിട്ടും കളിചിരികളൊന്നുമില്ലെന്നാണ് അറിഞ്ഞത്. അപരിചിത സ്ഥലത്തെത്തിയ പോലെ. ഇന്നു വൈകിട്ട് നമുക്ക് അവനെ കാണാൻ പോയാലോ എന്ന് മക്കൾ പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തി. വേണ്ട, അവൻ അവിടെ അവരോടൊപ്പം വളരേണ്ടവനാണ്. അവരുമായി അടുത്ത ശേഷം നമുക്കു പോകാം’ ഡോ.മേരി അനിത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (7 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (19 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (33 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (42 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

Malayali Vartha Recommends