തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലുള്ള വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് എന്ന വ്യാപാരശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ് സ്ഥാപനത്തിലെ ജീവനക്കാരിലധികവും. ഇവര്‍ നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്.
അറുപത്തിയൊന്ന് ജീവനക്കാരുടെ കൊവിഡ് കണക്ക് കൂടി ചേര്‍ന്നതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. പതിനൊന്ന് പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.
https://www.facebook.com/Malayalivartha

























