ആരില്‍ നിന്നും രോഗം പകരാം... ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദാവാക്യം ഉയര്‍ത്തിയാണ് മൂന്നാംഘട്ട കാന്പയിന് എന്നു മുഖ്യമന്ത്രി

കൊറോണ വ്യാപിക്കുന്ന് പശ്ചാത്തലത്തില്‍ ആരില്‍ നിന്നും രോഗം പകരാം, ബ്രേക്ക് ദി ചെയിന്‍ മൂന്നാം ഘട്ട കാന്പയിന് തുടങ്ങുന്പോള് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ജാഗ്രതാനിര്ദേശമാണിത്. 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദാവാക്യം ഉയര്‍ത്തിയാണ് മൂന്നാംഘട്ട കാന്പയിന് എന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാലാണ് കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാന്പയിനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ജാഗ്രതാനിര്‍ദേശം നല്‍കുന്നത്.
ദിവസവും സന്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളില്‍ നിന്നു കൊണ്ട് മാസ്ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























