പതിവ് നമസ്‌കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഇത്തവണത്തെ ഈദ് ആഘോഷം എത്തിയിരിക്കുന്നത് കൊവിഡ് പ്രതിസന്ധിക്കിടയിലാണ്. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നമസ്‌കാരം വേണ്ടെന്ന് വച്ചിരിക്കുകയാണ് പള്ളിക്കമ്മിറ്റികള്‍. ഇത്തവണ നമസ്‌കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികള്‍ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഹത്തായ സന്ദേശം ജീവിതത്തില്‍ പുതുക്കുന്നതിന് അവസരമാകട്ടെ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha