എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയ പുതുപ്പള്ളിയിലെ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതികരിച്ച് എംഎല്‍എ ചാണ്ടി ഉമ്മന്‍. എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്നും ആദ്ദേഹത്തിന്റെ പദവി മാത്രമാണ് പരിഗണിച്ചതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രിയിലെ അധികൃതര്‍ ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗവര്‍ണറെ തങ്ങള്‍ക്ക് അതിഥിയായി വേണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെയുള്ളപ്പോള്‍ തനിക്ക് അവരോട് അദ്ദേഹത്തിന് നേരെ ഒരുപാട് ആരോപണങ്ങളുണ്ടെന്നും അതിനാല്‍ സാധിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും. അദ്ദേഹത്തിന്റെ പദവി മാത്രമാണ് പരിഗണിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha