കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം

ഹൈക്കോടതി ഉത്തരവി പ്രകാരം പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പഴയ ഫോര്‍മുലയില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. കേരള എന്‍ജിനീയറിംഗ് , ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഇന്നലെ ഹൈക്കോടതി ഉത്തരവോടെ അസാധുവായിരുന്നു.
കീം പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനുള്ള പ്‌ളസ് ടു മാര്‍ക്ക് സമീകരണം, പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം തന്നെ നടത്തണമെന്ന് ഹൈക്കോടതി ഡിവഷന്‍ ബെഞ്ച് വിധിച്ചതോടെ റാങ്കുകള്‍ മാറി മറിഞ്ഞു. ഇന്നലെ രാത്രി 9.50ന് പുതിയ റാങ്ക്‌ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം റാങ്കടക്കം മാറി. റാങ്ക് പട്ടിക കണക്കാക്കാന്‍ അവസാന നിമിഷം വരുത്തിയ മാറ്റങ്ങ ള്‍ നിയമപരമല്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടം സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി. 12ാം ക്ലാസിലെ മാര്‍ക്ക്, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതല്‍ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാ!ര്‍ത്ഥികള്‍ക്ക് സി.ബി.എസ്. ഇ വിദ്യാര്‍ത്ഥികളേക്കാള്‍ മാര്‍ക്ക് കൂടുതല്‍ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏര്‍പ്പെടുത്തിയത്.
ഈ പരിഷ്‌കാരം റാങ്ക് ലിസ്റ്റില്‍ തങ്ങള്‍ പിന്നോട്ട് പോകാന്‍ ഇടയാക്കിയെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടത്തലോടെയാണ് 2011 മുതല്‍ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha