ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി

പ്രതിയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. മകളുടെ കാശ് കൊണ്ടാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ചിലര്‍ തന്നെ പരിഹസിച്ചെന്നും ഇത് അഭിമാനത്തെ മുറിവേല്‍പ്പിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്ക് ഗുരുഗ്രാമില്‍ ആഡംബര ഫാം ഹൗസുള്‍പ്പടെ നിരവധി കെട്ടിടങ്ങളുണ്ട്. വാടകയിനത്തില്‍ മാത്രം പ്രതിമാസം പതിനേഴ് ലക്ഷം രൂപവരെ വരുമാനമുണ്ട്.
രാധിക ടെന്നിസ് അക്കാദമി നടത്തിവരികയായിരുന്നു. യുവതി സ്വന്തമായി വരുമാനമുണ്ടാക്കുന്നെന്ന് പറഞ്ഞ് ചിലര്‍ ദീപക്കിനെ കളിയാക്കിയിരുന്നു. ഇതിന്റെ പേരില്‍ അക്കാദമി അടച്ചുപൂട്ടാന്‍ ഇയാള്‍ പല തവണ മകളോട് പറഞ്ഞിരുന്നു. എന്നാല്‍ രാധിക അനുസരിക്കാന്‍ തയ്യാറായില്ല. കൂടാതെ അക്കാദമിയുടെ പ്രമോഷന്റെ ഭാഗമായി രാധിക ഇന്‍സ്റ്റഗ്രാമില്‍ റീലുകളിട്ടിരുന്നു. ഇതും ദീപക്ക് യാദവിനെ ചൊടിപ്പിച്ചു.
ഹരിയാന ഗുരുഗ്രാം സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടില്‍ ഇന്നലെയാണ് കൊലപാതകം നടന്നത്. അഞ്ചുതവണ പ്രതി മകള്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ദീപക്കിന് മകളെ വലിയ ഇഷ്ടമായിരുന്നുവെന്നും വ്യക്തിപരമായ എന്തെങ്കിലും കാരണമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അയല്‍വാസി പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha