മഴക്കാലത്ത് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുകള്‍ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

മഴക്കാലത്ത് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുകള്‍ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് കഴിയുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കളക്ടര്‍ എസ്.സുഹാസിനെ ചുമതലപ്പെടുത്തുന്നതായി കോടതി അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.വെള്ളക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോടെ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കി.
നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോര്‍പ്പറേഷന് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം അതിന് നേതൃത്വം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ട്. ഈ വിഷയത്തില്‍ ഇനിയും നിരുത്തരവാദപരമായി പെരുമാറിയാല്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി.
അടുത്ത ആഗസ്റ്റ് നാലിന് ഈ വിഷയം വീണ്ടും പരിഗണനയ്ക്കെടുക്കുമെന്നും ബെഞ്ച് അറിയിച്ചു. മുല്ലശേരി കനാലിന്റെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോര്‍പറേഷനെക്കൊണ്ട് നടക്കില്ലെങ്കില്‍ പ്രവര്‍ത്തികള്‍ ജില്ല കളക്ടര്‍ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.പി ആന്‍ഡ് ടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha