കൃഷ്ണപിള്ള സ്മാരക ആക്രമണ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട തില്‍ സന്തോഷമെന്ന് ലതീഷും സാബുവും

കൃഷ്ണപിള്ള സ്മാരക ആക്രമണ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ലതീഷ് ബി. ചന്ദ്രനും പി. സാബുവും തങ്ങള്‍ക്ക് സ്ഥാനങ്ങള്‍ ഇല്ലെന്നേയുള്ളൂവെന്നും സി.പി.എമ്മില്‍ സജീവമാണെന്നും വ്യക്തമാക്കി.
നിരപരാധിത്വം തെളിഞ്ഞെന്നും ആ പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞ അവര്‍ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്ന കാര്യവും അനുസ്മരിച്ചു.
പ്രദേശത്തെ ചിലരുടെ വ്യക്തി വിരോധമാണ് ഞങ്ങളെ പ്രതികളാക്കിയത്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ക്രൈംബ്രാഞ്ച് സംഘവും ചേര്‍ന്ന് കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു. യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ പുനരന്വേഷണം വേണം. അതിനായി നിയമപോരാട്ടം തുടരും.
കമ്യൂണിസ്റ്റുകാര്‍ അമ്മയെ തല്ലുന്നവരല്ലെന്ന് ഈ സംഭവത്തെക്കുറിച്ചുള്ള വി.എസ്. അച്യുതാനന്ദന്റെ ശ്രദ്ധേയമായ പരമാര്‍ശവും രണ്ടാംപ്രതി സാബു ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha