കല്‍പറ്റ-വാരാമ്പറ്റ റോഡില്‍ പടിഞ്ഞാറത്തറ മുതല്‍ പിണങ്ങോട് വരെയുള്ള ഭാഗത്ത് ശുദ്ധജല പൈപ്പുകള്‍ ഇട്ടുതുടങ്ങി

കല്‍പറ്റ-വാരാമ്പറ്റ റോഡില്‍ പടിഞ്ഞാറത്തറ മുതല്‍ പിണങ്ങോട് വരെയുള്ള ഭാഗത്ത് പൈപ്പ് സ്ഥാപിക്കാത്തതിനാല്‍ നിലച്ചിരുന്ന ഈ ഭാഗത്തെ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചതോടെയാണ് ഇത് സാധ്യമായത്.
നിലവില്‍ പിണങ്ങോട് മുതല്‍ കല്‍പറ്റ വരെ ഉള്ള ഭാഗത്തെ ആദ്യ ഘട്ട ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. ഒരേ സമയം നടക്കേണ്ട ടാറിങ് അടക്കമുള്ള ജോലികള്‍ വശങ്ങളില്‍ പൈപ്പ് സ്ഥാപിക്കാന്‍ ബാക്കി ഉള്ളതിനാല്‍ പടിഞ്ഞാറത്തറ മുതല്‍ പിണങ്ങോട് വരെ ഉള്ള ഭാഗങ്ങളില്‍ മുടങ്ങുകയായിരുന്നു.
കിഫ്ബി ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് 1.27 കോടി രൂപ അനുവദിച്ചിട്ട് മാസങ്ങള്‍ ആയി. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ വൈകിയതും ലോക്ഡൗണ്‍ കാരണം മറ്റു സ്ഥലങ്ങളില്‍ നിന്ന് പൈപ്പ് അടക്കമുള്ളവ എത്താന്‍ വൈകിയതും ആണ് പ്രവൃത്തി മുടങ്ങാന്‍ ഇടയാക്കിയത്. അടുത്ത മാസം അവസാനത്തോടെ ഈ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.
റോഡിന്റെ ശോച്യാവസ്ഥ കാരണം വര്‍ഷങ്ങളായി വന്‍ യാത്രാ ദുരിതം അനുഭവിക്കുന്ന മേഖലയാണിത്. എന്നാല്‍ ഡിസംബറോടെ കല്‍പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ ഉള്ള ഭാഗം ആദ്യ ഘട്ട ടാറിങ് പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ പിണങ്ങോട് മുതല്‍ കാവുംമന്ദം വരെ ഉള്ള ഭാഗം പണി ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha