അനീഷ് പി രാജനെ സ്ഥലം മാറ്റിയത്... അനീഷിനെ തൊട്ടപ്പോള്‍ ഞെട്ടിവിറച്ചു കള്ളക്കടത്തും ഭീകരവാദവും ഒരുമിച്ച് കണ്ടുപിടിച്ച് എന്‍ ഐ എ

ദേശവിരുദ്ധ പ്രവണതകള്‍ക്ക് വ്യക്തമായ തെളിവുമായി എന്‍ ഐ എ എത്തുമ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് ഇനി ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ അധിവസിക്കാനായുള്ള വകുപ്പുകള്‍ കൂടി ചുമത്തപ്പെട്ടേക്കും .നയതന്ത്ര ബാഗേയ്ജില്‍ സ്വര്‍ണ്ണം കടത്തിയതിന് പിന്നാലെ പിടിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് കുറ്റവാളികളെ യു എ പി എ ചുമത്തുമോ എന്നത് .അതിന്റെ ഭാഗമായി ചില ഉള്ളുകളികളും രാഷ്ട്രീയ സമ്മര്‍ദ്ദവുമെല്ലാം ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ് .എന്നാല്‍ അത് ഏതുവിധത്തില്‍ ആരെ സഹായിക്കാനാണ് എന്നതിന് മാത്രം വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല .അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതുള്‍പ്പടെ എടുത്തുകാണിച്ചാണ് ഇപ്പോള്‍ സി പി എം രംഗത്ത് വന്നിരിക്കുന്നത് .ഇത് കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ആണെന്നും അന്വേഷണം ശരിയായ രീതിയിലല്ലെന്നും പറയാനുള്ള സി പി എമ്മിന്റെ ത്വര കൂടി വ്യകതമാക്കുന്ന സാഹചര്യമെന്നാണ് ഇപ്പോള്‍ ഇടതു നേതാക്കളുടെ വിമര്‍ശനം .ഭരണം കൈയ്യാളുന്നവര്‍ ഉന്നത സ്വാധീനമുപയോഗിച്ചാണ് അനീഷ് പി രാജനെ നാടുകടത്തിയത് എന്ന് വരെ അവര്‍ പറഞ്ഞു വയ്ക്കുകയാണ് .അന്വേഷണത്തെ ഭയക്കുന്നില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ ഏറ്റവും അധികം എന്‍ ഐ എ യെ ഭയപ്പെടുന്നത് എന്നത് വ്യക്തമാക്കുന്ന കാര്യാമാണ് ഈ രാഷ്ട്രീയ ആരോപണം .കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പോവുകയോ പോവാതെയോ ഇരിക്കട്ടെ .അത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അമര്‍ഷം പൂണ്ടു നില്‍ക്കുന്നതിന്റെ നിജസ്ഥിതിയാണ് രാഷ്ട്രീയകേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് .
നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികളും അതിവിദഗ്ദ്ധമായി തന്നെ പരിശോധിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച വ്യക്തമായ സൂചനയുണ്ട്.കേസിന്റെ ദേശവിരുദ്ധ സ്വഭാവം പരിശോധിച്ചു ബോധ്യപ്പെടാന്‍ അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ടു ഹാജരാക്കാന്‍ എന്‍ഐഎ കോടതി ഇതിനോടകം നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഡയറി മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്
സ്വര്‍ണക്കടത്തിന്റെ ദേശവിരുദ്ധത സംബന്ധിക്കുന്ന അതീവരഹസ്യ വിവരങ്ങളാണ് ആ കേസ് ഡയറിയിലുള്ളത്. സാധാരണ സ്വര്‍ണക്കടത്തു കേസില്‍ അസാധാരണമായ തിടുക്കത്തോടെ യുഎപിഎ ചുമത്തി അന്വേഷണ ഉത്തരവാദിത്തം എന്‍ഐഎക്കു കൈമാറിയതു രാഷ്ട്രീയ കാരണങ്ങളാലാണെന്നു പ്രതിഭാഗം വാദിക്കുമ്പോള്‍, ദേശവിരുദ്ധ സ്വഭാവമുള്ള രചനകളും ചില പാഴ്‌സലുകളില്‍ കടത്തിയെന്ന വിവരം എന്‍ഐഎ അക്കമിട്ടു തന്നെ വ്യക്തമാക്കും. നയതന്ത്ര പാഴ്‌സലില്‍ നിന്ന് സ്വര്‍ണം പിടികൂടിയ കേസില്‍ എയര്‍ കാര്‍ഗോ ഏജന്റ്‌സ് അസോസിയേഷന്‍ നേതാവ് ഹരിരാജിനെയും ഒടുവില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രിവന്റീവ് കമ്മിഷണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ രേഖപ്പെടുത്തിയ മൊഴിയിലെ ചില ഭാഗങ്ങള്‍ പരിശോധിക്കുകയാണു ചെയ്തതെന്നു കസ്റ്റംസ് വിശദീകരിച്ചു.കേസിലെ പ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ടി.എം.മുഹമ്മദ് അന്‍വര്‍, ടി.എം. സംജു, അബ്ദുല്‍ ഹമീദ്, പഴേടത്ത് അബൂബക്കര്‍, സി.വി. ജിഫ്‌സല്‍, ഹംസത് അബ്ദുസ്സലാം എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .ഇവര്‍ക്ക് പലര്‍ക്കും ഭീകരബന്ധമുണ്ടോ എന്നതുകൂടി പരിശോധിക്കേണ്ടതിന്റെ അനിവാര്യത എന്‍ ഐ എ യ്ക്കുണ്ട് .
അതിനാല്‍ തന്നെ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം
അതിവിദഗ്തമായി ശാസ്ത്രീയ രീതിയില്‍ തന്നെ ഏറ്റവും പെട്ടന്നായി തെളിവെടുപ്പ് പൂര്‍ത്തീകരിക്കാനാണ് ശ്രമമുള്ളത് .കള്ളക്കടത്തില്‍ അധോലോകബന്ധവും ഭീകരബന്ധവും ഉണ്ടാകാനുള്ള സാധ്യത കൂടി ഉടലെടുക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ നീണ്ടു പോകാവുന്ന അന്വേഷണം സര്‍ക്കാരിനെ പരിഭ്രാന്തി പടര്‍ത്തുന്നത് .
"
https://www.facebook.com/Malayalivartha