സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീഘദൂര സര്‍വീസുകള്‍ നടത്തും... കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കും, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തില്ല

സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീഘദൂര സര്‍വീസുകള്‍ നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ 206 സര്‍വീസുകള്‍ നടത്തും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ നടത്തില്ലെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഹ്രസ്വദൂര യാത്രക്കാര്‍ ഈരുചക്ര വാഹനങ്ങളിലേക്ക് കടക്കുന്നു.അഞ്ച് ലക്ഷം യാത്രക്കാര്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. ബസ് സര്‍വീസുകള്‍ ഇല്ലാതായാല്‍ അവര്‍ പൊതുഗതാഗതത്തെ കയ്യൊഴിയുമെന്ന നിലയായി. ഈ ആശങ്ക പരിഗണിച്ചാണ് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
ബസില്‍ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. മാസ്‌കും മറ്റ് സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബസുകള്‍ നിര്‍ത്തുകയോ ആളെ കയറ്റുകയോ ചെയ്യില്ല. നേരത്തെ പുതുക്കി നിശ്ചയിച്ച ചാര്‍ജ് തന്നെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 206 സര്‍വീസ് ആയി ചുരുക്കിയത്. സ്വകാര്യ ബസുടമകള്‍ക്ക് നികുതി അടയ്ക്കുന്നതിന് സാവകാശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഇളവ് ചെയ്തിട്ടുണ്ട്. ഇന്നത്തെ പരിമിതിയില്‍ നിന്ന് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. ആ യഥാര്‍ത്ഥ്യ ബോധം അവര്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. പിന്മാറിയാല്‍ അത് ഭാവിയില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha