കെഎസ്ആർടിസിക്ക് നാളെ 206 ദീര്‍ഘദൂര സര്‍വീസുകള്‍; എല്ലാ സീറ്റിലും ആളിരിക്കാം... സംസ്ഥാനത്ത് അടുത്തദിവസം മുതല്‍ സ്വകാര്യബസ് സര്‍വീസ് പൂര്‍ണമായും നിലയ്ക്കും

കെഎസ്ആർടിസി നാളെ 206 ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി. എല്ലാ സീറ്റിലും ആളിരിക്കാം. അന്തര്‍സംസ്ഥാന സര്‍വീസില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.
കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുക....
കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ...
നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനാകില്ലെന്നും എ.കെ.ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനിരിക്കെ, അനശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ഒന്‍പതിനായിരത്തോളം ബസുകള്‍ ജി ഫോം നല്‍കി. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റ നിലപാട്.
ശരാശരി മൂവായിരം രൂപ കലക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടുപോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്. അനശ്ചിതകാലത്തേക്ക് സര്‍വീസില്‍ നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ ഗതാഗതവകുപ്പിന് ഇതിനകം ജി ഫോം നല്‍കി കഴിഞ്ഞു.
ബാക്കിയുള്ളവയും അടുത്തദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്‍മാറും. എന്നാല്‍ നികുതി ഒഴിവാക്കുന്നതോ, ഇന്ധനത്തിന് സബ്സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കികഴിഞ്ഞു.
സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു .. ഇതോടെ സംസ്ഥാനത്ത് അടുത്തദിവസം മുതല്‍ സ്വകാര്യബസ് സര്‍വീസ് പൂര്‍ണമായും നിലയ്ക്കുമെന്നുറപ്പായി.
https://www.facebook.com/Malayalivartha