പതിനേഴ് കുത്ത് കൊണ്ടു!!! കാർ ശരീരത്തിൽ കയറ്റി ഇറക്കി!!!! ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ പറ്റി കേരളത്തിൽ നടക്കുന്നത് അതിലും നീചമായ മോശം പ്രചാരണങ്ങൾ; സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ കേരളത്തില്‍നിന്ന് മോശമായ പ്രതികരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് സഹപ്രവർത്തക

യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി(28)യെ ഭർത്താവ് ഫിലിപ് മാത്യു പതിനേഴ് തവണ കുത്തി കാർ കയറ്റി കൊലപ്പെടുത്തിയ ക്രൂര വാർത്ത ഹൃദയഭേദകത്തോടെയായിരുന്നു ഒന്നടങ്കം അറിഞ്ഞത് . എന്നാൽ ഇത്രയും ക്രൂരമായി മെറിൻ കൊല്ലപ്പെട്ടിട്ടും മെറിനെ പറ്റി വളരെയധികം മോശം പ്രചാരണങ്ങൾ ഇവിടെ പെരുകുന്നുണ്ട്. എന്നാൽ ഈ പ്രചരണ ങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മെറിന്റെ സഹപ്രവർത്തക മിനിമോൾ . മെറിന്റെ ഭർത്താവ് (നെവിന്‍) പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സഹപ്രവര്‍ത്തക മിനിമോള്‍ വെളിപ്പെടുത്തിയിരിക്കുന്നു . മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്കു നേരെയും നെവിൻ നേരത്തേ കത്തിവീശിയിട്ടുണ്ടായിരുന്നു അത്രേ . . കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ കേരളത്തില്‍നിന്ന് മോശമായ പ്രതികരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്നും മിനിമോള്‍ പറഞ്ഞു. ശാരീരികമായും മാനസികമായും നെവിൻ മെറിനെ ആക്രമിച്ചിരുന്നുവെന്നും മുൻപും മെറിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ടെന്നും മിനിമോൾ പറഞ്ഞു.
തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ് മാത്യു ആണെന്ന് മരിക്കും മുന്‍പ് മെറിൻ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിൻ ഇതു പൊലീസിനെ അറിയിച്ചത്. വ്യക്തിപരമായ സന്ദേശങ്ങളും ചിത്രങ്ങളും നെവിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മെറിന്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. അതേ സമയം ജോയി ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് ഭര്‍ത്താവ് ഫിലിപ് മാത്യു നെവിന്‍ 45 മിനിറ്റോളം കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു .
https://www.facebook.com/Malayalivartha