നമ്പര്‍ പ്ലേറ്റുകളുടെ രജിസ്‌ട്രേഷന്‍ രീതി മാറുന്നു.. ഇനിമുതല്‍ കെ എല്‍ 01, കെ എല്‍ 07, കെ എല്‍ 14 എന്നീ രീതിയിലുള്ള രജിസ്‌ട്രേഷന്‍ ഇല്ല..

നമ്പര്‍ പ്ലേറ്റുകളുടെ രജിസ്‌ട്രേഷന്‍ രീതി മാറുന്നു.. ഇനിമുതല്‍ കെ എല്‍ 01, കെ എല്‍ 07, കെ എല്‍ 14 എന്നീ രീതിയിലുള്ള രജിസ്‌ട്രേഷന്‍ ഇല്ല
1989 മുതലാണ് ആര്‍ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തി വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന രീതി നിലവില്‍ വന്നത്. അന്ന് കെ എല്‍ 1 മുതല്‍ കെ എല്‍ 15 വരെയായിരുന്നു രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ്
. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് പെട്ടന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഇതിനാലാണ് രജിസ്‌ട്രേഷന്‍ രീതി മാറ്റുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുതിയ രീതി നിലവില്‍ വന്നാല്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെ എല്‍ 20 എ എ എന്നായിരിക്കും നമ്പര്‍ തുടങ്ങുക. 2021 ആണെങ്കില്‍ കെ എല്‍ 21 എ എ എന്നാണ് നമ്പര്‍ വരുന്നത്. ഇനി 2020 ല്‍ 9999 വണ്ടിയുടെ രജിസ്‌ട്രേഷന്‍ നടന്നാല്‍ പിന്നെ കെ എല്‍ 20 എ ബി എന്നായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുക.
കെ എല്‍ 01 മുതല്‍ 86 വരെയുണ്ടാകുമ്പോള്‍ 1 എന്ന നമ്പര്‍ ഒരേ വര്‍ഷം 86 വണ്ടികള്‍ക്ക് ലഭിക്കുമായിരുന്നു(കെ എല്‍ 01 - 1, കെ എല്‍ 86 - 1 എന്നിങ്ങനെ). എന്നാല്‍ ഇനി മുതല്‍ ഒരു നമ്പര്‍ സീരീസിൽ ഒറ്റ വണ്ടിക്ക് മാത്രമോ ലഭിക്കൂ. കേന്ദ്രത്തിന്റെ പുതിയ മോട്ടോർ വാഹനവകുപ്പ് ഭേദഗതി അനുസരിച്ച് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം എന്ന സൗകര്യവുമുണ്ട്
ഇന്ത്യയിൽ ആദ്യമായാണ് വർഷത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ നമ്പർ നൽകുന്ന രീതി നിർദേശിക്കപ്പെടുന്നത്. ഈ സംവിധാനം നടപ്പായാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വർഷം ഉൾപ്പെടെയുള്ള വിവരങ്ങൾ അനായാസം തിരിച്ചറിയാൻ സാധിക്കുമെന്ന് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് അറിയിച്ചു......
മാത്രമല്ല മുമ്പ് ജില്ലാ തലത്തിലായിരുന്നു നമ്പര്‍ ലേലത്തില്‍ വെച്ചിരുന്നതെങ്കില്‍ പുതിയ രീതി നിലവില്‍ വരുന്നതോടെ ലേലം സംസ്ഥാന തലത്തിലായിരിക്കും നടക്കുക. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ പുതിയ രീതി നിലവില്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
അങ്ങനെ വന്നാൽ, ആദ്യ രജിസ്‌ട്രേഷൻ KL-20-AA-1 നമ്പറിലായിരിക്കും ആരംഭിക്കുക......നിലവിലെ രജിസ്ട്രേഷൻ കണക്കനുസരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സീരീസ് മാറുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു....... നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഫാൻസി നമ്പറുകൾക്കുള്ള ലേലം നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ എന്നും വൈകുന്നേരം അഞ്ചുമണി മുതൽ രാവിലെ വരെ ഇഷ്ടനമ്പറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാം.......
വ്യാജ പ്രവർത്തനങ്ങളും ആശയക്കുഴപ്പങ്ങളും തടയുന്നതിന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം രജിസ്ട്രേഷൻ പ്ലേറ്റ് നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട് . ഇത് പ്രകാരം പേപ്പറിൽ അച്ചടിച്ച താൽക്കാലിക രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് കാർ ഓടിക്കുന്നത് കുറ്റകരമാണ്. 11 വിഭാഗത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സമഗ്രമായ കളർ കോഡ് മാനദണ്ഡങ്ങളും ദേശീയപാത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു താൽക്കാലിക രജിസ്ട്രേഷൻ പ്ലേറ്റിൽ മഞ്ഞ പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങൾ / അക്കങ്ങൾ ഉണ്ടായിരിക്കണം.
മറുവശത്ത് ട്രേഡ് സർട്ടിഫിക്കറ്റുള്ള ഡീലർ വാഹനങ്ങൾക്ക് വെളുത്ത അക്ഷരങ്ങളും ചുവന്ന പശ്ചാത്തലവുമുള്ള പ്ലേറ്റുകൾ ആവശ്യമാണ്. പച്ച പശ്ചാത്തലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ മഞ്ഞ അക്ഷരങ്ങൾ / അക്കങ്ങൾ ഉപയോഗിക്കുന്നത് തുടരും
പ്രാദേശിക ഭാഷകളിലുള്ള ഒരു നമ്പർ പ്ലേറ്റും ഉപയോഗിക്കാൻ ആർക്കും കഴിയില്ല. വിവിധ സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ ലേലം ചെയ്യുന്ന VIP നമ്പറുകൾക്കും പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് CMVR) നമ്പർ പ്ലേറ്റിലെ പ്രതീകങ്ങൾക്കിടയിലുള്ള വലുപ്പം, കനം, ഇടം എന്നിവ യഥാക്രമം 65 mm, 10 mm, 10 mm എന്നിങ്ങനെയാണ്. ടൂ, ത്രീ വീലറുകൾ ഒഴികെയുള്ള എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഇവ ബാധകമാണ്.
നമ്പർ പ്ലേറ്റുകളുടെ ഏകീകൃത ശൈലിയും ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നടപ്പിലാക്കുന്നതും രാജ്യത്തെ നിയമവിരുദ്ധവും വ്യാജവുമായ ക്രിമിനൽ പ്രവർത്തനങ്ങൾ വളരെയധികം തടയാൻ കഴിയും
https://www.facebook.com/Malayalivartha