സ്വപ്നയും സന്ദീപും തുടര്‍ച്ചയായി ദുബായ് സന്ദര്‍ശിച്ചിരുന്നു; സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക്; സന്ദീപിന്റെയും സ്വപ്നയുടെയും ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റമീസ്

സന്ദീപിന്റെയും സ്വപ്നയുടെയും ഇടപാടുകൾ എണ്ണിയെണ്ണി പറഞ്ഞ് റമീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് റമീസ് നടത്തിയിരിക്കുന്നത് . സ്വപ്നയും സന്ദീപും തുടര്‍ച്ചയായി ദുബായ് സന്ദര്‍ശിച്ചിരുന്നെന്ന് റമീസ് അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നത് . ഇതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് എന്‍ഐഎ വ്യക്തമാക്കുകയും ചെയ്തു ..
സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കവേയാണ് സന്ദീപിന്റെയും സ്വപ്നയുടെയും ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. സ്വപ്നയും സന്ദീപും തുടര്‍ച്ചയായി ദുബായ് സന്ദര്‍ശിച്ചിരുന്നെന്ന് റമീസ് അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 6 തവണ ഇരുവരും ദുബായിലെത്തി. ദുബായില്‍ ഫൈസല്‍ ഫരീദിനെയും തന്നെയും കണ്ടിരുന്നതായും റമീസ് മൊഴി നല്‍കി. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റിന് എന്‍ഐഎ നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha