പണത്തിന് വേണ്ടി 16 കാരിയായ മകളെ എല്ലാവർക്കും കാഴ്ച്ചവെച്ചു! കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് വീടിന് പിറകിലെ പറമ്പിൽ! നീലേശ്വരം പീഡനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

നാടിനെ ഞെട്ടിച്ച പീഡനമായിരുന്നു നീലേശ്വരം പീഡനം. തൈക്കടപ്പുറത്തെ 16 കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വീടിന് പിറകിലെ പറമ്ബില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണം. ഭ്രൂണാവശിഷ്ടം അന്വേഷണ സംഘം പറമ്ബില്‍ നിന്ന് കണ്ടെടുത്തു.
പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ശാന്ത് എസ്.നായര്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ബി. രത്‌നാകരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവശിഷ്ടം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.
ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കും. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന്റെ വ്യാഴാഴ്ച ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ് ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്.
പ്രതിഫലം നല്‍കിയല്ല പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതെന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, കേസില്‍ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ കട ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ അറസ്റ്റിലായതോടെയാണ് പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചത്. കേസില്‍ ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha