സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് മൂന്നുപേര്‍: അപകടത്തില്‍ മരിച്ച ആട്ടോ ഡ്രൈവര്‍ക്കും രോഗം 'സ്ഥിരീകരിച്ചു

എറണാകുളം ഇടപ്പളളിയില്‍ ഇന്നലെ ആട്ടോറിക്ഷ മറിഞ്ഞ് മരിച്ച ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന്‍ (51) എന്ന മുരുകനാണ് കൊവിഡ് സ്ഥിരീകരിച്ചത് .ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ലക്ഷ്മണനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്. പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കും.
ഇന്ന് രാവിലെ മരിച്ച ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫിനും ഇന്നലെ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അബ്ദുറഹ്മാന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറല്‍ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തില്‍ പോയി.
അതേസമയം ശ്രീചിത്രയില്‍ വീണ്ടും ഒരു ഡോക്ടര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. തീരദേശ മേഖലയിലെ കോവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha