ആര്‍.എസ്.എസ് ശിക്ഷക് ആയിരുന്ന പി.ബി അംഗം; എസ്.ആര്‍.പിയെ കണ്ടില്ല പക്ഷേ രമേശ് ചെന്നിത്തലയുടെ നിക്കറിന്റെ നിറം നോക്കി നടക്കുന്ന സി.പി.എം; സി.പി.എമ്മിന്റെ ചെകിട്ടത്ത് അടിച്ച് ജന്മഭൂമി; താന്‍ ആര്‍.എസ്.എസായിരുന്നുവെന്ന് എസ്.ആര്‍.പി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസ് സര്‍സംഘചാലകനെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. അതിന് ആധാരമായി ചൂണ്ടികാട്ടിയത് ജന്മഭൂമി പത്രത്തിലെ ലേഖനത്തില്‍ രമേശ് ചെന്നിത്തലയുടെ പിതാവ് ആര്‍.എസ്.എസ് പരിപാടികളോട് സഹകരിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ്. എന്നാല്‍ ഇതെ പത്രത്തില്‍ ആര്‍.എസ്.എസ് ശിക്ഷക് ആയിരുന്ന ഇപ്പോഴത്തെ പി.ബി അംഗത്തിനെകുറിച്ചും ലേഖനമുണ്ട്. ഇത് എത്രമാത്രം ഉള്‍കൊള്ളാന്‍ സി.പിഎമ്മിന് സാധിക്കുമെന്ന് അറിയില്ല. അതോ എല്ലാം അറിഞ്ഞുകൊണ്ടു തന്നെ ചെറിയൊരു ചൊറിച്ചില്‍ സൃഷ്ടിച്ചതാണോ എന്നും സംശയമുയരുന്നുണ്ട്.
സിപിഎം പിബി അംഗം എസ്ആര്‍പി(എസ് രാമചന്ദ്രന്‍പിള്ള) ചെറുപ്പകാലത്ത് ആര്‍എസ്എസ് ശിക്ഷക് ആയിരുന്നെന്നാണ് ജന്മഭൂമിയില്‍ ലേഖനം പറയുന്നത്. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി.ശ്രീകുമാര്‍ എഴുതിയ ആര്‍എസ്എസ്, ആര്‍ ശങ്കറും എസ്ആര്‍പിയും എന്ന ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല. രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നുവെന്നും ലേഖനം പറയുന്നു.
ലേഖനത്തിലെ പരാമര്‍ശം എസ്.ആര്‍.പി ശരിയാണെന്ന് സമ്മതിക്കുന്നുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു. സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടു. ഈയൊരു കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് ഇടത് ആശയങ്ങളോട് അടുക്കുകയും 18ാം വയസുമുതല്‍ താന്‍ പാര്‍ട്ടി അംഗമാണ്. കഴിഞ്ഞ 64 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ജന്മഭൂമിയിലെ ഇതെ ലേഖനത്തില്‍ പറയുന്നുണ്ട്. കോടിയേരി ആര്‍എസ്എസ് എന്ന് പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതുമില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍.ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍.ശങ്കറിനെയും എസ്. രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ജന്മഭൂമി ലേഖനം പറയുന്നു.
https://www.facebook.com/Malayalivartha