തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു. പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കോഴിക്കോട് മെഡി. കോളജില്‍ പാലക്കാട് സ്വദേശി സിദ്ദിഖ് (58), കൊല്ലം പാരിപ്പള്ളി മെഡി. കോളജില്‍ നെടുമ്ബന സ്വദേശി ബാലകൃഷ്ണപിള്ള(82) മരിച്ചു. തിരുവനന്തപുരത്തെ ക്‌ളസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നു. തുമ്ബ ക്‌ളസ്റ്ററില്‍ 13 പേര്‍ക്ക് കൂടി രോഗംസ്ഥിരീകരിച്ചു. ഇതോടെ തുമ്ബ ക്‌ളസ്റ്ററിലെ രോഗികളുടെയെണ്ണം 126 ആയി. പൊലീസ് ആസ്ഥാനത്ത് എസ്‌ഐയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ എന്‍.ആര്‍.ഐ സെല്ലിലെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha