മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്; മന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതല്‍ മന്ത്രിയും കുടുംബവും ക്വാറന്റൈനിലാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.
https://www.facebook.com/Malayalivartha