തനിതങ്കമല്ല ബ്ലാക്കാ... സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ വെട്ടിലാക്കി കറുത്ത കുപ്പായമണിഞ്ഞ മാഡം; സ്വപ്‌നയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിച്ച് നീങ്ങുമ്പോള്‍ വെളിവാകുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ചുമ്മാതല്ല അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത് തന്നെ കേസിലെ തീവ്രവാദ ബന്ധം ഉറപ്പിച്ചാണ്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ ബന്ധത്തിലേക്ക് പോകുന്നുണ്ട് എന്നതാണ് എന്‍ഐഎ കണ്ടെത്തിയിരുന്നത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അതിലും മുകളിലുള്ള കണ്ടെത്തലുകാളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്.
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിന് മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അന്വേഷണത്തിനിടയിലാണ് സ്വപ്‌ന സുരേഷ് അയല്‍ രാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്ന് കണ്ടെത്തിയത്. സ്വപ്‌നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച് എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്കാണ് പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ഇതോടെ കൂടുതല്‍ അറസ്റ്റുകളുമുണ്ടാകും.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ കറുത്ത കുപ്പായമണിഞ്ഞ കേരള വനിതയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന വലയിലായത്. യാദൃച്ഛികമെങ്കിലും ഈ 'കറുപ്പ് മാഡം' ആണ് സ്വര്‍ണക്കടത്തുകേസ് തുടക്കത്തില്‍ത്തന്നെ എന്‍.ഐ.എയുടെ പക്കലെത്താനുള്ള പ്രധാന കാരണം. സ്വപ്‌നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശ സംഘടനകളുമായുള്ള ബന്ധം, കൂട്ടിയിണക്കിയ കണ്ണികള്‍ എന്നിവയെപ്പറ്റിയും അന്വേഷണമുണ്ടാകും.
തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തിലും കര്‍ണാടകയിലും ആഴത്തില്‍ വേരോട്ടമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു വിശദ അന്വേഷണത്തിന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എയുടെ സ്‌പെഷല്‍ ടീം നടത്തുന്ന അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. അറസ്റ്റിലായ ചിലരുടെ ഫോണുകളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനും നേരത്തേ എന്‍.ഐ.എ. അന്വേഷിച്ച കനകമല ഐ.എസ്. കേസില്‍ പിടിയിലായ ചിലരുമായി ബന്ധമുണ്ടെന്നു കസ്റ്റഡിയിലുള്ള ചോദ്യംചെയ്യലില്‍ കെ.ടി. റമീസ് വെളിപ്പെടുത്തിയെന്നാണു വിവരം.
പല കേസുകളിലായി പിടിക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങളുടെ ചെലവിനും സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായാണ് സ്വര്‍ണക്കടത്ത് പണം വിനിയോഗിക്കുന്നതായും സംശയിക്കുന്നു. ഇവരുടെ പേരില്‍ വിദേശത്തു പിരിക്കുന്ന പണമാണു സ്വര്‍ണമായും ഹവാലയായും ഇന്ത്യയിലെത്തിക്കുന്നത്. ഫൈസലും റബിന്‍സും ദുബായിലെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവിടേക്കു കയറ്റിവടുന്നതിനു തടസമാകുന്ന തരത്തില്‍ അവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ. അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അടുപ്പമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടില്‍നിന്ന് കസ്റ്റംസ് സംഘം മൊഴിയെടുത്തു. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്. വിദേശയാത്രകളെ ചുറ്റിപ്പറ്റി എന്‍.ഐ.എയുടെ വിശദ അന്വേഷണവുമുണ്ടാകും. സ്വപന്‌യ്ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും ഒരു ദേശീയ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടുള്ളതായി സംശയമുണ്ട്. ഇതില്‍ ശിവശങ്കറിനു പങ്കുണ്ടോയെന്ന അന്വേഷണം തുടരുന്നു. റമീസിനെ തലസ്ഥാനത്തു വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇതിലും നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. എന്തായാലും ആ കറുത്ത കുപ്പായമണിഞ്ഞ സ്വര്‍ണ മാഡമായിരിക്കും ഇനിയുള്ള ദിവസത്തെ ചര്‍ച്ചകള്‍.
https://www.facebook.com/Malayalivartha