അറ്റഷെയെ വിറ്റ കാശുവരെ ........... തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മാത്രമല്ല ലോകത്തിന്റെ പല സ്ഥലങ്ങളിലും വച്ച് ഡീല്‍ ഉറപ്പിക്കാന്‍ സ്വപ്‌ന മിടുക്കിയാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി... വന്‍ ട്വിസ്റ്റിങ്ങനെ.....

തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മാത്രമല്ല ലോകത്തിന്റെ പല സ്ഥലങ്ങളിലും വച്ച് ഡീല്‍ ഉറപ്പിക്കാന്‍ മിടുക്കിയാണ് സ്വപ്‌ന എന്നത് അന്വേഷണ സംഘം മനസ്സിലാക്കി .മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും അന്വേഷണ സംഘത്തിന് മനസ്സിലായത് അന്താരാഷ്ട്ര ഭീകരതയെ പോലും വെല്ലുന്ന രീതിയിലുള്ള പ്രകടനമാണ് സ്വപ്നയും സന്ദീപ് നായരും നടത്തിയത് എന്ന് തന്നെയാണ് .
നേരത്തെ സ്വപ്നയും സരിത്തും പറഞ്ഞ മൊഴികളിലെല്ലാം തന്നെ യു എ ഇ യി കോണ്‍സുലേറ്റില്‍ ഉള്ള ഉന്നതരെയാണ് ലക്ഷ്യം വച്ചതെങ്കില്‍ ഇപ്പോള്‍ ഇതാ അത് നേരെ തിരിഞ്ഞു കൊത്തുകയാണ് .
എല്ലാത്തിനും ചുക്കാന്‍ വലിച്ചത് ഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി മുങ്ങിയ അറ്റാഷെയും അതോടൊപ്പം തന്നെ മറ്റ് ഉന്നത ഉദ്യോഗസഥരുമാണെന്ന വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത് .ഇതിനോടകം തന്നെ കസ്റ്റംസിനെ വെട്ടിച്ചു നയതന്ത്ര പാഴ്‌സ്‌ലില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയപ്പോഴും പിടിക്കപ്പെടാത്തത് ഉന്നതരുടെ ഇടപെടല്‍ കൊണ്ട് തന്നെയാണെന്ന് വ്യക്തമായിരുന്നു .
എന്നാല്‍ ആരൊക്കെ ഏതേതു ഘട്ടങ്ങളില്‍ ഇടപെട്ടു ,ഇവര്‍ക്കുള്ള അന്താരാഷ്ട്ര ബന്ധം ,കേസില്‍ ഭീകര ബന്ധം ഉറപ്പിക്കാന്‍ തക്ക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടോ തുടങ്ങിയവയാണ് എന്‍ ഐ എ അന്വേഷിച്ചു വന്നിരുന്നത് .അതിനിടയിലാണ് കണക്കില്‍ കളവു പറഞ്ഞു അറ്റാഷെയെ പോലും പറ്റിച്ചാണ് സ്വര്‍ണ്ണം കടത്തിയതെന്ന് സ്വപ്‌ന തുറന്നു സമ്മതിച്ചത് .ഇത്രയുമധികം തവണ കള്ളക്കടത്തു നടത്തിയതും കമ്മീഷന്‍ തുക അടിച്ചെടുക്കുന്നതില്‍കുറവ് വരും എന്നുള്ളത് കൊണ്ട് തന്നെ കള്ളക്കടത്തിന് കൂട്ട് നിന്നവരെയും കബിളിപ്പിച്ചാണ് ഈ പദ്ധതി ഗംഭീരമായി മുന്നോട്ട് കൊണ്ട് പോയത് .കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചു പറഞ്ഞ് അറ്റാഷയെ കബളിപ്പിച്ചതു വഴിയും വന്‍ തുക നേടാനായി .ഇങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് ഓരോ പേരും പറഞ്ഞു പാര്‍ട്ടിയുണ്ടാക്കി ഉന്നതരെ സല്‍ക്കരിച്ചും മറ്റും പ്രീതിയുണ്ടാക്കി .ശിവശങ്കറിനെ പോലുള്ള ഐ എ എസ്
ഉദ്യോഗസ്ഥര്‍ ഈ വേദികളില്‍ മതിമറന്ന് ആടിത്തിമര്‍ത്തു .തനിക്ക് ലോക്കര്‍ എടുത്തു കൊടുത്തതും അതോടൊപ്പം തന്നെ അടിച്ചുമാറ്റിയ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കാന്‍ ഉള്ള സംവിധാങ്ങള്‍ പറഞ്ഞു കൊടുത്തതും ശിവശങ്കര്‍ തന്നെയെന്ന് അതിവിദഗ്ദ്ധമായ ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിരിക്കുകയാണ് . ലോക്ഡൗണിനു മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ചു മുതല്‍ ഏഴു കിലോ വരെയാണ് കേരളത്തിലെത്തിച്ചത്.അങ്ങനെയെങ്കില്‍ ഇതില്‍ നിന്നും ലഭ്യമായ വന്‍ തുകയെക്കുറിച്ച് കൂടിയാണ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിക്കുന്നത് .പ്രതികള്‍ക്ക് ഹവാല ഇടപാടുകളുണ്ട് എന്ന സൂചന കൂടി ലഭ്യമായതോടെ അന്വേഷണം ആ നിലയ്ക്കും വ്യാപിച്ചിരിക്കുകയാണ് .കള്ളക്കടത്തു നടത്തിയതില്‍ മുഖ്യ പങ്കും സരിത്തിനാണ് ലഭ്യമായതെന്ന് പറഞ്ഞൊഴിയാനുള്ള ശ്രമവും വിഭലമായിരിക്കുകയാണ് .
അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മിഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴികൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണം കടത്തിയത് 21 തവണയാണെന്നു കസ്റ്റംസ് കണ്ടെത്തി. സന്ദീപ്, സ്വപ്ന എന്നീ പ്രതികളെ ചോദ്യം ചെയ്‌തോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്.
2019 ജൂണില്‍ സംഘം ആദ്യം അയച്ച 'ടെസ്റ്റ് ഡോസി'ല്‍, സ്വര്‍ണമില്ലാത്ത 2 പാര്‍സലുകളാണുണ്ടായിരുന്നത്. ഇതടക്കം 23 പാഴ്‌സലുകളാണ് നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തെത്തിയത്. ടെസ്റ്റ് ഡോസിനു ശേഷം, സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന കാരണം പണമിറക്കാന്‍ ആളുണ്ടായില്ല. സന്ദീപും റമീസും ഹവാല ഇടപാടുകാരടക്കമുള്ളവരെ സമീപിച്ചു. അതിനാല്‍ അന്വേഷണത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര ആരോപണം കൂടിയാണ് ഉയര്‍ന്നു വന്നരിക്കുന്നത് .യു എ ഇ കോണ്‌സുലേറ്റിലുള്ളവരുടെ തലയില്‍
കെട്ടിവച്ചു രക്ഷപെട്ടുകളയാം എന്ന ശ്രമം കൂടിയാണ് ഇതോടുകൂടി പൊട്ടി പാളീസാകുന്നത്
L
https://www.facebook.com/Malayalivartha