റമീസിനു ശിവശങ്കറുമായുള്ള ബന്ധം ? സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി സംഘം ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി... റമീസ് ഭീകരന്‍ തന്നെ ശിവശങ്കറുമായുള്ള ബന്ധം കൊച്ചിയിലും ചെന്നൈയിലും എന്‍ ഐ എ ക്ക് ലഭിച്ച തെളിവുകള്‍...

സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി സംഘം ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഐജി നിതീഷ്‌കുമാര്‍, ഡിഐജി കെ.ബി. വന്ദന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. കസ്റ്റംസ്, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമ്പ്രദായം, സിസിടിവിയുടെ പ്രവര്‍ത്തനം, നിരീക്ഷണ രീതി തുടങ്ങിയവ സംഘം ചോദിച്ചു മനസ്സിലാക്കി. കാര്‍ഗോ വിഭാഗവും സംഘം സന്ദര്‍ശിച്ചു.
തിരുവനന്തപുരം കേസില്‍ അറസ്റ്റിലായ കെ.ടി. റമീസ് നെടുമ്പാശേരി വഴിയും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. റമീസും ഫൈസല്‍ ഫരീദും അടങ്ങുന്ന കൊള്ളസംഘം ഇന്ത്യയില്‍ നിന്നും അതിവിദഗ്ദ്ധമായി പുറത്തുകടക്കാന്‍ പദ്ധതിയുണ്ടായിരുന്നു .എന്‍ ഐ എ അതിവിദഗ്ദ്ധമായി തന്നെയാണ് റമീസിനെ വലയില്‍ കുരുക്കിയത് .ഇവര്‍ക്ക് ഭീകരബന്ധമുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് .
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് . എന്നാല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതായുണ്ട് എന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം അനധികൃതമായി സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട് . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.
കസ്റ്റംസിനെ വെട്ടിച്ചു കള്ളക്കടത്തു നടത്തിയതില്‍ വന്‍ കണ്ണികള്‍ ഉണ്ടെന്നു എന്‍ ഐ എ ക്കു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പൂര്‍വാധികം ശക്തമായി വ്യാപിച്ചിരിക്കുന്നത് .ഇതിന്റെ ഭാഗമായി ഈയിടെ കേരളത്തില്‍ നിന്നു ചെന്നൈയിലേക്കു സ്ഥലം മാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ ചില ഏജന്റുമാര്‍ വഴി വിറ്റതിന്റെ വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വര്‍ണ വില്‍പന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു കഴിഞ്ഞു . മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും. സ്വര്‍ണക്കടത്തിന്റെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങള്‍ക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 400 കിലോയ്ക്കടുത്ത് സ്വര്‍ണമാണു കടത്തിയത്.
എന്‍ഐഎയുടെ അഞ്ചംഗ സംഘമാണു ചെന്നൈയില്‍ പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ് , സരിത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് സ്വര്‍ണം തമിഴ്‌നാട്ടില്‍ വിറ്റെന്ന വിവരം ലഭിച്ചത് . തിരുച്ചിറപ്പള്ളിയില്‍ ഒരു ജ്വല്ലറിയിലും പിന്നീടു ബെംഗളുരുവിലും പരിശോധന നടത്തിയ ശേഷമാണു ചെന്നൈയിലെത്തിയത്.അതിനിടെ, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി.റമീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വപ്നയെയും സന്ദീപിനെയും സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്നും വിട്ടുകിട്ടാന്‍ എന്തെങ്കിലും ചെയ്യാമോയെന്നു ചോദിച്ചിരുന്നതായും ശിവശങ്കര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha