കോടിയേരിയും പിണറായിയെ കൈവിട്ടോ.... പിണറായിയെ സി പി എമ്മുകാര്‍ തന്നെ തേച്ചൊട്ടിച്ചു ദാണ്ടെ, ന്യയീകരിക്കാന്‍ വന്ന കോടിയേരിയെ പിടിച്ച് ഒട്ടിച്ചതു കണ്ടോ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അഥവാ ഇരട്ടചങ്കന്‍ ഏറ്റവും കൂടുതല്‍ കാലം സ്വന്തം പാര്‍ട്ടിയെ വിറപ്പിച്ച് സെക്രട്ടറി പദവിയില്‍ ഇരുന്നയാളാണ് .ഇപ്പോഴിതാ ആ പാര്‍ട്ടി തന്നെ പിണറായിയെ കയ്യൊഴിഞ്ഞിരിക്കുകയാണ് .പണ്ട് വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു
പിണറായിയേയും വി എസിനെയും പോളിറ്റ് ബ്യുറോ പുറത്താക്കിയത് ഓര്‍മ്മയുണ്ടോ .അന്ന് പാര്‍ട്ടിയുടെ നാടകം മലയാളികള്‍ കണ്ടതാണ് ഒടുവില്‍ 2016 റിലേ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിച്ചു .ജനകീയനായ വി എസ്സിനെ തേച്ചൊട്ടിച്ചു പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പു തുടങ്ങി .പല വിഷയങ്ങളിലും അദ്ദേഹം പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടി ഒരു പടച്ചട്ടയായി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എന്നാല്‍ ആ പടച്ചട്ടയില്‍ ഓട്ടവീണിരിക്കുകയാണ് ശിവശങ്കറിനെ ഐ ടി സെക്രട്ടറിയാക്കിയത് മുതല്‍ തുടങ്ങിയ തലവേദനയാണിത് .ഇത് അവസാനിക്കണമെങ്കില്‍ കുറേക്കാലം പിടിക്കും .നേരത്തെ സ്പ്രിംഗ്ളറും അനുബന്ധ ഇടപാടുമാണെങ്കില്‍ ഇപ്പോഴിതാ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും കള്ളക്കടത്തുമായി പ്രധാന തലവേദന .ഇതിനിടയില്‍ കോവിഡ് പ്രതിസന്ധിയും ,എങ്ങനെ ഓരോദിവസവും മുഖ്യമന്ത്രി കസേരയില്‍ തള്ളിനീക്കും എന്ന് അദ്ദേഹത്തിന് പോലും അറിയില്ല .പാര്‍ട്ടിയുടെ പ്രധിനിധികള്‍ പലരും സന്ധ്യാസമയത്തെ ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടി ഒടുവില്‍ മാധ്യമപ്രവര്‍ത്തകരെ തന്നെ ബഹിഷ്‌കരിക്കുമെന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് .
കേരളം ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇനി തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്നടിഞ്ഞ സി പി എമ്മിന് ആകെയുള്ള കേരളമെന്ന ഈ ചെറുതുരുത്തു കൈവിട്ടുകളായാന്‍ കഴിയില്ല ഒടുവിലിതാ പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത് ഒരു വ്യക്തിയെ ന്യായീകരിക്കാന്‍ ഇത്രയധികം റിസ്‌ക്ക് എടുക്കണ്ട എന്ന് തന്നെയാണ് .സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വിശദീകരിക്കാന്‍ ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയെച്ചൊല്ലി പാര്‍ട്ടിയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നതാണ് പിണറായിക്കു കിട്ടിയ ഏറ്റവും വലിയ ഇരുട്ടടി . സന്ദര്‍ശനം ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പലയിടത്തും തുടങ്ങിയിട്ടില്ല എന്ന് മാത്രമല്ല അത് ഉപേക്ഷിക്കാനും സാധ്യതയുണ്ട് .
ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണു പല പ്രവര്‍ത്തകരുടെയും അഭിപ്രായം.
സംസ്ഥാന കമ്മിറ്റി വിതരണം ചെയ്ത 'തുറന്നുകാട്ടപ്പെടുന്ന അജന്‍ഡകളും നുണകളും' എന്ന തലക്കെട്ടിലുള്ള 4 പേജ് ലഘുലേഖയ്ക്കു 'മൂര്‍ച്ച' പോരെന്നും സ്വര്‍ണക്കടത്ത് വിവാദത്തിലെ പല കാര്യങ്ങളും ഓര്‍മിപ്പിക്കാനേ അതുപകരിക്കൂവെന്നുമാണു വാദം ഉയര്‍ന്നിരിക്കുകയാണ് . മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം സന്ദര്‍ശന പരിപാടിയെന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം അണികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് 2 പേരടങ്ങുന്ന സ്‌ക്വാഡ് 100 വീടുകളെങ്കിലും കയറണം. സ്വര്‍ണക്കടത്ത് വിവാദത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉണ്ടായാല്‍ മറുപടി പറയാന്‍ കഴിവുള്ളവര്‍ സ്‌ക്വാഡില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പാര്‍ട്ടിയുടെ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം സ്വര്‍ണക്കടത്ത് വിവാദത്തിലെ പാര്‍ട്ടി നിലപാട് കൂടി വിശദീകരിക്കുന്നതിനു പകരം വിവാദം മാത്രം ഉന്നയിക്കുന്നതിലെ ഔചിത്യവും ചര്‍ച്ചയായി.
ഇപ്പോഴിതാ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കൂടി വന്നാല്‍ പാര്‍ട്ടിയുടെ പ്രകടനം എപ്രകാരമായിരിക്കും എന്നതിലും സി പി എമ്മിന് ആശങ്കയുണ്ട് .ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം കാരണം പൊട്ടിപ്പാളീസായ സി പി എമ്മിന് പിന്നെ വന്ന കച്ചിത്തുരുമ്പ് ഏതാനും ചില ഉപതെരഞ്ഞെടുപ്പുകളായിരുന്നു .എന്നാല്‍ ഇനി അതിന്റെ എഫ്ഫക്റ്റും അവസാനിച്ചു മൊത്തത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന നേതൃത്വം
https://www.facebook.com/Malayalivartha