റമീസിനായി എന്‍ ഐ എ വിരിച്ച വലയില്‍ ...കുടുങ്ങിയത് കൊടും ഭീകരന്മാര്‍ വെള്ളം കുടി നിര്‍ത്താതെ ശിവശങ്കര്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ചരിത്രത്തിലാദ്യമായി ഒരു തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ട കേസില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് .സ്വപ്നയുടെ അനിഷേധ്യ കൂട്ടുകാരന്‍ ശിവശങ്കര്‍ വഴിയാണ് മുഖ്യമന്ത്രിയുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് .അതിനുപുറമെ സ്പീക്കര്‍ ശ്രീരാമകൃഷ്ണയുമായി ചെറിയൊരു ബന്ധം കൂടിയുണ്ട് .എപ്പോ വിളിച്ചാലും വിളിപ്പാടകലെയുണ്ട്
സ്പീക്കറദ്ദേഹം .ശ്രീരാമകൃഷ്ണന്‍ വിനു വി ജോണ്‍ എന്ന ഏഷ്യാനെറ്റ് അവതാരകന്‍ തരാം താണ രീതിയില്‍ അഭിസംബോണ ചെയ്തു എന്ന പേരില്‍ പിന്നീട് വന്ന ചാനല്‍ ചര്‍ച്ചയില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് ഉറഞ്ഞുതുള്ളിയിരുന്നു .ഇപ്പോഴിതാ ദുരൂഹതകളുടെയും ഊഹാപോഹങ്ങളുടെയും മറനീക്കി സത്യം മെല്ലെ പുറത്തു വന്നിരിക്കുകയാണ് .കള്ളക്കടത്തു കേസിലെ മുഖ്യപ്രതിയായ കെ ടി റമീസും ശിവശങ്കറുമായുള്ള ബന്ധത്തെ പറ്റിയാണ് ഏറ്റവും ഗൗരവമേറിയ അന്വേഷണം നടക്കുന്നത് .അന്വേഷണത്തിന് എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും ആഭ്യന്തര മന്ത്രാലയം നല്കിയിരിക്കയുകയാണ് .
അതിനാല്‍ അന്വേഷണത്തിന്റെ നിര്‍ണായക വഴിത്തിരിവാകുന്ന ഹവാല ഇടപാടുകള്‍ ഉള്‍പ്പടെ ഇപ്പോള്‍ പുറത്തായിരിക്കുകയാണ് .സ്വപ്നയുമായി സാമ്പത്തിക ഇടപാട് നടത്തി എന്ന തരത്തിലേക്കാണ് ശിവശങ്കര്‍ എത്തപ്പെട്ടിരിക്കുന്നത് .അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന വേളയില്‍ അധികാരം ദുരുപയോഗപ്പെടുത്തി .എന്നാല്‍ റമീസയുമായുള്ള ബന്ധം കൂടി വ്യക്തമായാല്‍ യു എ പി എ കുറ്റം ചുമത്തപ്പെടുന്ന കേരളത്തില്‍ ജോലി ചെയ്ത ആദ്യ ഐ എ എസ്സുകാരനായി ശിവശങ്കര്‍ മാറും.മുഖ്യമന്ത്രി സസ്‌പെന്റു ചെയ്തത് കൊണ്ടോ താക്കിയോടിച്ചതു കൊണ്ടോ മുന്‍കാല സംഭവങ്ങള്‍ തേച്ചുമാച്ചുകളയാന്‍ കഴിയില്ല എന്നത് വ്യക്തമായിരിക്കുകയാണ് .തിരുവനതപുരം വിമാനത്താവളത്തില്‍ വച്ച് മാത്രമല്ല ലോകത്തിന്റെ പല സ്ഥലങ്ങളിലും വച്ച് ഡീല്‍ ഉറപ്പിക്കാന്‍ മിടുക്കിയാണ് സ്വപ്‌ന എന്നത് അന്വേഷണ സംഘം മനസ്സിലാക്കിക്കഴിഞ്ഞു .മണിക്കൂറുകളോളംനടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും അന്വേഷണ സംഘത്തിന് മനസ്സിലായത് അന്താരാഷ്ട്ര ഭീകരതയെപോലും വെല്ലുന്ന രീതിയിലുള്ള പ്രകടനമാണ് സ്വപ്നയും സന്ദീപ് നായരും നടത്തിയത് എന്ന് തന്നെയാണ് .നേരത്തെ സ്വപ്നയും സരിത്തും പറഞ്ഞ മൊഴികളിലെല്ലാം തന്നെ യു എ ഇ യി കോണ്‍സുലേറ്റില്‍ ഉള്ളഉന്നതരെയാണ് ലക്ഷ്യം വച്ചതെങ്കില്‍ ഇപ്പോള്‍ ഇതാ അത് നേരെ തിരിഞ്ഞു കൊത്തുകയാണ് .
എല്ലാത്തിനുംചുക്കാന്‍ വലിച്ചത് ഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി മുങ്ങിയ അറ്റാഷെയും അതോടൊപ്പം തന്നെമറ്റ് ഉന്നത ഉദ്യോഗസഥരുമാണെന്ന വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത് .ഇതിനോടകം തന്നെ കസ്റ്റംസിനെ വെട്ടിച്ചു നയതന്ത്ര പാഴ്‌സ്‌ലില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയപ്പോഴും പിടിക്കപ്പെടാത്തത് ഉന്നതരുടെ ഇടപെടല്‍ കൊണ്ട് തന്നെയാണെന്ന് വ്യക്തമായിരുന്നു .എന്നാല്‍ ആരൊക്കെ ഏതേതു ഘട്ടങ്ങളില്‍ ഇടപെട്ടു ,ഇവര്‍ക്കുള്ള അന്താരാഷ്ട്ര ബന്ധം ,കേസില്‍ ഭീകര ബന്ധം ഉറപ്പിക്കാന്‍ തക്കവിവരങ്ങള്‍ ലഭ്യമായിട്ടുണ്ടോ തുടങ്ങിയവയാണ് എന്‍ ഐ എ അന്വേഷിച്ചു വന്നിരുന്നത് .അതിനിടയിലാണ് റമീസുമായുള്ള ഹവാല ബന്ധം എന്‍ ഐ എ അന്വേഷിച്ചത് .ഇപ്പോള്‍ ശിവശങ്കറിന് കനത്ത പ്രഹരം ഏറ്റിരിക്കുകയാണ് റമീസിന്റെയും സ്വപ്നയുടെയും മൊഴികള്‍ .
https://www.facebook.com/Malayalivartha