ഒന്നുറക്കെ വിളിച്ചിരുന്നെങ്കില്‍... തികഞ്ഞ ദൈവ വിശ്വാസിയായ ശിവശങ്കറിനെ അത്യാപത്തില്‍ നിന്നും രക്ഷിച്ചത് സാക്ഷാല്‍ ദൈവമായ ശിവശങ്കരന്‍; സകലരേയും വെറുപ്പിച്ച് സ്വപ്നയുടെ ഇട്ടാവട്ടത്തില്‍ ചുറ്റിക്കറങ്ങിയപ്പോള്‍ ശിവശങ്കറിന് മനസമാധാനം നഷ്ടമായി; നിര്‍ണായക സമയത്ത് ദൈവം സഹായിച്ചില്ലായിരുന്നെങ്കില്‍

ദൈവവിശ്വാസം പലര്‍ക്ക് പല സമയത്ത് പല രീതിയില്‍ തുണയാകാറുണ്ട്. വച്ചടി വച്ചടി കയറ്റമുണ്ടാകുമ്പോള്‍ പലരും ദൈവത്തെ സൗകര്യ പൂര്‍വം മറക്കുമെങ്കിലും ചിലപ്പോഴൊക്കെ ദൈവം നമ്മളറിയാതെ സഹായാക്കാറുണ്ടല്ലോ. അപ്പോഴാണ് ദൈവത്തിന്റെ മഹത്വം ഓര്‍ക്കുന്നത്. അതാണ് സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിനും സംഭവിച്ചത്. സ്വപ്നയ്ക്ക് വേണ്ടി പലപ്പോഴായി പലരേയും വിളിച്ചിട്ടുണ്ട്. അതിന്റെയൊക്കെ നന്ദി സ്വപ്ന അറിയിച്ചിട്ടുമുണ്ട്. എങ്കിലും കസ്റ്റംസിനെ വിളിക്കണമെന്ന് സ്വപ്ന അഭ്യര്‍ത്ഥിച്ചപ്പോള്‍ ഓക്കെ ഞാനേറ്റെന്ന് പറഞ്ഞ് സ്വപ്നയെ ആശ്വസിപ്പിക്കയല്ലാതെ വിളിച്ചില്ല. അന്ന് കസ്റ്റംസിനെ ഒന്നുറക്കെ വിളിച്ചിരുന്നെങ്കില്‍ ശിവശങ്കരനെതിരെ ശക്തമായ തെളിവായനെ. ഇപ്പോള്‍ അകത്ത് കിടുക്കുകയാകും ഫലം. ഇവിടെയാണ് ദൈവം മൂലം ശിവശങ്കറിനെ രക്ഷിച്ചത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ നിര്‍ണായക മൊഴിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സ്വര്‍ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായാണ് ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ബാഗേജിന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം എന്‍.ഐ.എ. സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്.
കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് സംശയം തോന്നി കസ്റ്റംസ് സംഘം വിമാനത്താവളത്തില്‍ പിടിച്ചുവച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഫോണില്‍ വിളിച്ചത്. ആദ്യം ബന്ധം തകരേണ്ടെന്ന് കരുതി സ്വപ്നയെ ആശ്വസിപ്പിച്ചു. എന്നാലും ശിവശങ്കര്‍ വിളിച്ചില്ല. തന്നെ രക്ഷിച്ചില്ലെങ്കില്‍ തകര്‍ന്നുപോകുമെന്ന് സ്വപ്ന കൈഞ്ചി പറഞ്ഞിട്ടും ആശ്വസിപ്പിക്കമാത്രമാണ് ചെയ്തത്. കോണ്‍സുലേറ്റിന്റെ വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. കൊച്ചിയിലേക്ക് വിളിച്ചു വരുത്തി എന്‍.ഐ.എ. സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതിലാണ് ഈ മൊഴി നല്‍കിയിട്ടുള്ളത്.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷെക്കെതിരേ മൊഴി നല്‍കിയതോടെയാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍.ഐ.എ. കേന്ദ്രത്തെ സമീപിക്കുന്നത്.
അറ്റാഷെയുടെ അറിവോടെയാണ് സ്വര്‍ണം കടത്തിയതെന്നും ഇതിന് കമ്മീഷന്‍ നല്‍കിയിരുന്നതായും സ്വപ്ന കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും അറ്റാഷെ കൂടുതല്‍ കമ്മീഷന്‍ ചോദിച്ചതിനാല്‍ സ്വര്‍ണത്തിന്റെ തൂക്കം കുറച്ചാണ് പറഞ്ഞതെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കേസില്‍ അറ്റാഷെയെയും കോണ്‍സുലേറ്റ് ജനറലിനെയും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായത്.
എന്തായാലും ശിവശങ്കറിനെ സംബന്ധിച്ച് ഏറ്റവും രക്ഷപ്പൈടാന്‍ സഹായിച്ചത് കസ്റ്റംസുകാരെ വിളിക്കാതിരുന്നതാണ്. പഴയതുപോലെ സ്വപ്നയെ പിണക്കേണ്ടന്ന് കരുതി കസ്റ്റംസിനെ വിളിച്ചിരുന്നെങ്കില്‍ വലിയ ഊരാക്കുടുക്കിലേക്ക് ചെന്ന് പെട്ടേനെ. ഒരു പക്ഷെ സ്വപ്ന തന്നെ വച്ച് മുതലെടുക്കുന്നുണ്ട് എന്നുപോലും ശിവശങ്കര്‍ ചിന്തിച്ചിരിക്കാം. അതാണ് സ്വപ്ന പലവട്ടം ആവശ്യപ്പെട്ടിട്ടും സൗകര്യ പൂര്‍വം അത് മറച്ചത്. കുഴപ്പമില്ല ഞാന്‍ കസ്റ്റംസിനെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞാലും സ്വപ്ന വിശ്വസിക്കും. കാരണം അത്രയ്ക്ക് വിശ്വാസമാണ് ശിവശങ്കറെ. ആ വിശ്വാസമാണ് ശിവശങ്കര്‍ തകര്‍ത്തതെന്നാണ് സ്വപ്ന കരുതുന്നത്. ശിവശങ്കര്‍ സാറ് ഇടപെട്ടിരുന്നെങ്കില്‍ തനിക്കീ ഗതി വരില്ലായിരുന്നു എന്ന് തന്നെയാണ് സ്വപ്ന ഇപ്പോഴും കരുതുന്നത്.
d
https://www.facebook.com/Malayalivartha