ഇനിയെല്ലാം മായം മറിമായം.... സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നയതന്ത്ര ബന്ധം മറയാക്കി രക്ഷപ്പെടാമെന്നുള്ള സ്വപ്നയുടേയും കൂട്ടരുടേയും ബുദ്ധി ഏല്‍ക്കുന്നില്ല; യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷേയെ ചോദ്യം ചെയ്യാനുള്ള അനുമതിയ്ക്കായുള്ള കാത്തിരുപ്പ് മങ്ങുന്നു

ഒടുവില്‍ കാര്യങ്ങള്‍ കുറെ കൂടി വ്യക്തമാകുന്നു. സ്വപ്ന പ്രഭ സുരേഷ് എന്ന സ്വര്‍ണ കന്യകയുടെ നമ്പരൊക്കെ ചട്ടിയിലായി. അറ്റാഷെയുടെയും കോണ്‍സല്‍ ജനറലിന്റെയുമൊക്കെ മീശ വടിച്ചുകളയുമെന്ന് പറഞ്ഞ് രംഗത്തെത്തിയ സ്വപ്നകന്യക എറണാകുളം വനിതാ വനിതാ ജയിലില്‍ കിടന്ന് തമ്പുരാന്‍ കര്‍ത്താവിനെ വിളിച്ച് നിലവിളിക്കുകയാണ്.
യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷേയെ ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി കസ്റ്റംസും എന്‍ ഐ എയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും അത് അനുവദിക്കാനുള്ള സാധ്യത മങ്ങി. കാരണം സ്വര്‍ണ്ണ കടത്ത് യു എ ഇയിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ല.
ബി ജെ പിയുടെ തന്ത്രപരമായ നീക്കമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ വിലയിരുത്തുന്നത്. യു എ ഇയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യക്ക് സ്വപ്നയുടെ പേരില്‍ അത് തകര്‍ക്കാന്‍ താത്പര്യമില്ല.
കോണ്‍സല്‍ ജനറലിന് വേണ്ടിയാണ് താന്‍ സ്വര്‍ണ്ണം കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു നയതന്ത്ര ബുദ്ധിയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വന്നാല്‍ താന്‍ രക്ഷപ്പെടുമെന്ന് സ്വപ്ന കരുതി. എറണാകുളത്തെ ചില ബുദ്ധിരാക്ഷസന്‍മാരായ വക്കീലന്‍മാരാണ് കടിച്ചാല്‍ പൊട്ടാത്ത നുണകള്‍ സ്വപ്നക്ക് ഓതി കൊടുത്തത്. അതെല്ലാം വെള്ളം കുടിക്കാതെ വിഴുങ്ങിയ സ്വപ്ന കസ്റ്റംസിനും എന്‍ ഐ എ ക്കും മുന്നില്‍ തന്റെ നുണകൊട്ടാരം പടുത്തുയര്‍ത്തി. ചോദ്യം ചെയ്യലിന്റെ ചില ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇതെല്ലാം വിശ്വസിച്ചു എന്നാണ് വിവരം. ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നു സ്വപ്നയുടെ പ്ലോട്ട്. എന്നാല്‍ സ്വപ്നയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഏജന്‍സികള്‍ തയ്യാറായില്ല.
മോശമല്ലാത്ത പങ്ക് താന്‍ അറ്റാഷെക്ക് കൊടുത്തെന്നും സ്വപ്ന തട്ടി മൂളിച്ചു. ഡിപ്ലോമാറ്റ് ബാഗില്‍ കൊണ്ടു വന്ന സ്വര്‍ണ്ണത്തില്‍ നിന്നും അറ്റാഷെ അറിയാതെ സ്വര്‍ണ്ണം അടിച്ചുമാറ്റിയതായി സ്വപ്ന വെളിപ്പെടുത്തി. അന്വേഷണ സംഘത്തെ വിശ്വസിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നില്‍. അറ്റാഷയെ താന്‍ പറ്റിച്ചെന്നും സ്വര്‍ണ്ണകുമാരി തട്ടിമൂളി. തന്നെ ചോദ്യം ചെയ്യുന്നവരെല്ലാം പത്താം ക്ലാസും ഗുസ്തിയും ആഭ്യസിച്ചവരാണെന്നാണ് സ്വപന കരുതിയത്. അന്വേഷണ സംഘമാകട്ടെ വെളിപ്പെടുത്തല്‍ കേട്ട് കൈയടിച്ചുകൊണ്ടിരുന്നു. തകര്‍ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അതിനിടയില്‍ സ്വപ്നയിലൂടെ പുറത്തുവരുന്നത് സി പി എമ്മിന്റെ നാവാണെന്ന് ബി ജെ പി. കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. പഠിച്ച കള്ളിയായ സ്വപ്ന പറയുന്നതൊന്നും വിശ്വസിക്കരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും സ്വപ്നയുടെ തന്ത്രത്തില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഓരോ നീക്കങ്ങളും വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
യു എ ഇ കോണ്‍സല്‍ ജനറലുമായി വിദേശ കാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ബന്ധപ്പെടുന്നുണ്ട്. ഏതു തരം അന്വേഷണവുമായി സഹകരിക്കാമെന്നാണ് അവര്‍ നമ്മുടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
https://www.facebook.com/Malayalivartha