ഇനിയെങ്കിലും പറയുന്നത് കേള്‍ക്ക്... ഒരറ്റത്ത് സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കന്വേഷിച്ച് അന്വേഷണ സംഘം കുതിക്കുമ്പോള്‍ മററ്റത്ത് ശിവശങ്കരന്റെ സമയ ദോഷത്തിന് കാരണമന്വേഷിച്ച് ബന്ധുക്കള്‍; അമ്പലങ്ങളും പ്രാര്‍ത്ഥനകളുമായി മുഴുകുമ്പോള്‍ എല്ലാം കലങ്ങി തെളിയുമോ?

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേരില്‍ പൂജകള്‍ക്ക് ബുക്കിംഗ്. തീരുവനന്തപുരത്തെ ചില ദേവീ ക്ഷേത്രങ്ങളിലും ഗണപതി ക്ഷേത്രങ്ങളിലുമാണ് പൂജകളുടെ ബുക്കിംഗ് നടക്കുന്നത്. പല ക്ഷേത്രങ്ങളിലും കൊറോണ കാരണം ദര്‍ശനമില്ലാത്തതിനാല്‍ ശിവശങ്കറോ കുടുംബമോ ദര്‍ശനത്തിന് എത്തുന്നില്ല. എന്നാല്‍ ശിവശങ്കറിന്റെ വീടിന് സമീപമുള്ള പൂജപ്പുര ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അദ്ദേഹം സ്ഥിരമായി ദര്‍ശനം നടത്തുന്നുണ്ട്.
ശിവശങ്കറിന്റെ ജാതകവശാല്‍ സമയം തീരെ മോശമാണ്. സ്ഥാനചലനവും അപഖ്യാതിയും കേള്‍ക്കാനുള്ള സമയത്തു തന്നെയാണ് അത് കേട്ടത്. കൃത്യമായ ജാതക വിശ്വാസവും ഈശ്വര വിശ്വാസവും ഉള്ളയാളാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ അത് വേണ്ടെന്ന് ചില പ്രമുഖ ജ്യോതിഷികള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജ്യോതിഷികളുടെ വാക്ക് അനുസരിക്കാന്‍ അന്ന് ശിവശങ്കര്‍ തയ്യാറായിരുന്നില്ല. പിണറായി വിജയന്റെ മന്ത്രിസഭയെ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് നയിക്കാന്‍ കഴിയുന്നത് അഭിമാനമായി അദ്ദേഹം കരുതി. എന്നാല്‍ ജ്യോത്സ്യന്‍മാരാണ് ഇക്കാര്യത്തില്‍ ജയിച്ചത്.
ശിവശങ്കറിന് പ്രതിസന്ധി ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനെത്തിയത് ഇതേ ജ്യോത്സ്യന്‍മാര്‍ തന്നെയാണ്. തിരുവനന്തപുരത്തും തൃശൂരിലുമുള്ള ചില പ്രധാന ജ്യോതിഷികളാണ് ശിവശങ്കറിന് വേണ്ടി രംഗത്തുള്ളത്. അവര്‍ പ്രധാനമായും ചെയ്യുന്നത് പരിഹാര പൂജകളാണ്. നാഗരാജാക്കന്‍മാര്‍ക്ക് ഊട്ടും നടത്തുന്നുണ്ട്. ശിവശങ്കറിന്റെ ജാതകവശാലുള്ള ദോഷങ്ങളാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്. അത് പരിഹരിക്കുകയാണ് ലക്ഷ്യം.
വ്യക്തിപരമായി ശിവശങ്കറിനെ കുറിച്ച് നല്ല അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്. അദ്ദേഹം മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരന്‍ ആണെങ്കില്‍ ഇതിനു മുമ്പും അങ്ങനെ സംഭവിക്കേണ്ടതായിരുന്നില്ലേ എന്നതാണ് ചോദ്യം. ഇക്കാലമത്രയും ശിവശങ്കറിനെ കുറിച്ച് അങ്ങനെ ഒരു ആരോപണം കേട്ടിരുന്നില്ല. എന്നാല്‍ പിണറായിക്ക് മുന്നില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ രൂപം മാറി. ശിവശങ്കറിന്റെ ആത്മാര്‍ത്ഥതയാണ് അദ്ദേഹത്തിന് വിനയായതെന്ന് അടുപ്പക്കാര്‍ പറയുന്നു.
ശിവശങ്കറിന്റെ ജാതകത്തിന്റെ പല പകര്‍പ്പുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്നത്. അദ്ദേഹത്തോട് താത്പര്യമുള്ളവരും ഈശ്വരാരാധനയില്‍ മുഴുകുന്നു. സര്‍വീസില്‍ ഇരുന്ന കാലത്ത് അദ്ദേഹം പലരെയും സഹായിച്ചിട്ടുണ്ട്. അവരും പൊല്ലാകാലത്ത് ഒപ്പമുണ്ട്. അതിനിടെ ശിവശങ്കറിന്റെ കുടുംബം അദ്ദേഹവുമായി തെറ്റിയെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ല. ശിവശങ്കറിന്റെ ഭാര്യയും ഭാര്യാപിതാവും അദ്ദേഹത്തോടൊപ്പമുണ്ട്. മകന്‍ മറ്റൊരു സംസ്ഥാനത്ത് മെഡിസിന് പഠിക്കുകയാണ്. അതിനാല്‍ മകന്‍ അച്ഛന് ഒപ്പമില്ല. സഹോദരങ്ങളും അവരുടെ മക്കളുമാണ് ശിവശങ്കറിന്റെ കാര്യങ്ങള്‍ നോക്കുന്നത്.
ദൈവത്തില്‍ മാത്രമാണ് രക്ഷ എന്ന് ശിവശങ്കറും കുടുംബവും വിശ്വസിക്കുന്നു. ദൈവം രക്ഷിക്കും എന്നു തന്നെയാണ് ജ്യോതിഷികളും വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha