റമീസും ശിവശങ്കരനും തമ്മില്‍ എന്നാ ബന്ധമാ.... റമീസ് പിടിച്ചു കുലുക്കി പിണറായിയുടെ നടുവൊടിഞ്ഞു... കള്ളന്‍ കപ്പലിലുണ്ടായിരുന്നു ക്ലിഫ് ഹൗസ് വെള്ളത്തിലായി .........

റമീസ് എന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരനും സ്വപ്നയെന്ന ഭൂലോക തട്ടിപ്പുകാരിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ പെട്ടത് മുഖ്യമന്ത്രിയുടെ കൂടെ നടന്ന പല വമ്പന്മാരുമാണ് .കോവിഡ് കാലത്തു പാവങ്ങള്‍ക്കയി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന കാര്യങ്ങള്‍ അറിയാനാണ് മന്ത്രി
ജലീല്‍ ഫോണില്‍ വിളിച്ചു സ്വപ്നയോട് സംസാരിച്ചത് .അല്ലാതെ മാധ്യമങ്ങള്‍ കരുതുമ്പോലെ സൊള്ളിയതല്ല .എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ വിശ്വസ്തന്‍ ശിവശങ്കര്‍ മാനസിക ഉല്ലാസത്തിനായാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത് .സ്പീക്കര്‍ ശ്രീരാമകൃഷ്ണനാകട്ടെ അതുക്കും മേലെ ഒരു ഉത്ഘാടനത്തിനു നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിയമസഭാ സമ്മളനത്തിനിടയില്‍ ഇറങ്ങിയോടിയത് .
റമീസും സ്വപ്നയും അന്വേഷണസംഘത്തോട് പറഞ്ഞ വിവരങ്ങളെ ആസ്പദമാക്കി കൊച്ചിയിലും അതോടൊപ്പം തന്നെ ചെന്നൈയിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് .സംസ്ഥാന മുഖ്യമന്ത്രി ശിവശങ്കറിനെ വിശ്വസ്തതയോടെ തലയില്‍ കയറ്റിയിരുത്തി ഒടുവില്‍ ചെവി കടിച്ചെടുത്തിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രെട്ടറി പദവിയും ഐ ടി വകുപ്പിന്റെയും ചുമതല കൊടുത്ത് കള്ളക്കടത്തുകാര്‍ക്കും വ്യാജ ബിരുദധാരികള്‍ക്കും സഹായം ചെയ്തു കൊടുക്കാനായിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത് . കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്തില്‍ നിന്നും ഇനിയും പ്രധാന വിവരങ്ങള്‍ ലഭിക്കേണ്ടതായുണ്ട് . നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഇവരെ വിട്ടു നല്‍കിയിരിക്കുന്നത്.
അതിനിടയില്‍ അത്യന്തം നാടകീയമായി സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുകയുമാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കും പാരിതോഷികം. 5 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വര്‍ണത്തിന് ഇ വേബില്‍ ഇല്ലാത്തിനാല്‍ സംസ്ഥാനാന്തര കള്ളക്കടത്തു വളരെ വ്യാപകമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. നികുതി വെട്ടിച്ചു കടത്തുന്ന വസ്തുക്കള്‍ പിടികൂടിയാല്‍ ജിഎസ്ടി നിയമത്തിലെ വകുപ്പ് 129 അനുസരിച്ച് നികുതിയും അത്ര തന്നെ തുക പിഴയായും ഈടാക്കി വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ ആസൂത്രിതമായി കള്ളക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടിയാല്‍ വകുപ്പ് 130 അനുസരിച്ച് കേസെടുക്കുകയും ചരക്കു പിടിച്ചെടുക്കുകയും ചെയ്യും.
പിന്നീട് ഇതു ലേലം ചെയ്തു വില്‍ക്കുകയാണു പതിവ്. അതു വരെ പിടിച്ചെടുക്കുന്നവ സാധാരണയായി ട്രഷറിയില്‍ സൂക്ഷിക്കും എന്നതാണ് നിലവിലെ കീഴ്വഴക്കം . സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കള്‍ക്കു പിന്നാലെ തന്നെയാണ് ഇപ്പോഴും അന്വേഷണസംഘം. ഇരുവര്‍ക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണു സംശയമുള്ളവരെ ഏജന്‍സികള്‍ നിലവില്‍ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. .കള്ളക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത് റമീസിനെ ചോദ്യംചെയ്തത് വഴി തന്നെയാണ് എന്നാണ് വ്യക്തമാകുന്നത് .തിരുവനന്തപുരം കേസില്‍ അറസ്റ്റിലായ കെ.ടി. റമീസ് നെടുമ്പാശേരി വഴിയും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്.ഇയാള്‍ക്ക് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കേസിന്റെ നിജസ്ഥിതി തന്നെ മാറി മാറിയും . ഇയാളോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. റമീസും ഫൈസല്‍ ഫരീദും അടങ്ങുന്ന കൊള്ളസംഘം ഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി പുറത്തുകടക്കാന്‍ പദ്ധതിയുണ്ടായിരുന്നു .എന്‍ ഐ എ അതിവിദഗ്തമായി തന്നെയാണ് റമീസിനെ വലയില്‍ കുരുക്കിയത് .ഇവര്‍ക്ക് ഭീകരബന്ധമുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് .
എന്നാല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതായുണ്ട് എന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം അനധികൃതമായി സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട് . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.
കസ്റ്റംസിനെ വെട്ടിച്ചു കള്ളക്കടത്തു നടത്തിയതില്‍ വന്‍ കണ്ണികള്‍ ഉണ്ടെന്നു എന്‍ ഐ എ ക്കു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പൂര്‍വാധികം ശക്തമായി വ്യാപിച്ചിരിക്കുന്നത് .കേരളത്തില്‍ ഇതിന്റെ റാക്കറ്റുകള്‍ എവിടെ എന്ന്‌നതിനെ കുറിച്ചതും അന്വേഷണം നീളും
ഇതിന്റെ ഭാഗമായി ഈയിടെ കേരളത്തില്‍ നിന്നു ചെന്നൈയിലേക്കു സ്ഥലം മാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ ചില ഏജന്റുമാര്‍ വഴി വിറ്റതിന്റെ വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വര്‍ണ വില്‍പന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു കഴിഞ്ഞു . മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും.
സ്വര്‍ണക്കടത്തിന്റെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങള്‍ക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 400 കിലോയ്ക്കടുത്ത് സ്വര്‍ണമാണു കടത്തിയത്.നിലവില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവി മാത്രള്ള സി പി എം മൊത്തത്തില്‍ അവതാളത്തിലാവുന്ന അവസ്ഥ കൂടിയാണ് ഉയര്‍ന്നിരിക്കുന്നത് .
"
https://www.facebook.com/Malayalivartha