നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസം എടുക്കാതെ പിടയുന്ന കുഞ്ഞിനെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരമ്മയുടെ വേദന ആരും കണ്ടില്ല; എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയെങ്കിലും പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി അയച്ചത് മരണത്തിലേക്കോ? നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി... ആലുവയിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കേരളത്തെ തന്നെ ഒന്നടങ്കം കണ്ണീരിലാഴിത്തിയിരിക്കുകയാണ് ആലുവയിലെ മൂന്ന് വയസ്സുകാരൻ. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.
ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി.
ആശുപത്രിയിൽ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാൻ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. കുട്ടിയുടെ എക്സറേ എടുത്തിരുന്നുവെന്നും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു.
കുഞ്ഞിന്‍റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്‍റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്ട്രോ സർജറി സൗകര്യം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജെനറൽ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha