രാജ്യത്ത് കൊവിഡ് 17.5 ലക്ഷത്തിൽ അധികം .. പ്രതിദിന കൊവിഡ് ബാധ 54,736 ഉം മരണം 853 ഉം

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഇന്നും തുടരുകയാണ്. ഏതാനും ദിവസങ്ങളായി അമ്പത്തി അയ്യായിരം കേസുകള്‍ വീതമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധ അതിരൂക്ഷമായ ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും ശനിയാഴ്ച ഒമ്പതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിശദാംശങ്ങൾ പരിശോധിക്കാം..രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര
24 മണിക്കൂറിനുള്ളില്‍ 54,736 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 853 പേര്‍ക്കാണ് കൊവിഡ് മൂലം മരണം സംഭവിച്ചിരിക്കുന്നത്.
ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 17,50,724 ആയി ഉയര്‍ന്നു. ഇതില്‍ 5,67,730 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 11,45,630 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. 37,364 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്
സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,66,883 ആണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവുമധികം ആശങ്ക ഉയര്‍ത്തിയത് മുംബൈയാണെങ്കില്‍ ഇപ്പോള്‍ അത് പൂനൈയാണ്. സംസ്ഥാനത്ത് ചികിത്സയിലുള്ള 1,49, 214 പേരില്‍ 46,345 പേരും പൂനെയിലാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 20,731 പേരാണ് മുംബൈയില്‍ ചികിത്സയിലുള്ളത്
മൂന്നാം ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും ആശങ്ക ഉയര്‍ത്തിയിരിക്കുന്ന സംസ്ഥാനമായി ആന്ധ്രാ പ്രദേശ് മാറിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം 9,276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,50,209 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഇതില്‍ 76,614 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 72,188 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ച് ഇതിനോടകം 1,407 പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്. പതിനായിരത്തിലധികം കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
https://www.facebook.com/Malayalivartha