കളിച്ചു കൊണ്ടിരിക്കെ രണ്ടുവയസ്സുകാരന്റെ തലയില്‍ പാത്രം കുടുങ്ങി...ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ രക്ഷപ്പെടുത്തി

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ തലയില്‍ പാത്രം കുടുങ്ങി അപകടാവസ്ഥയിലായ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി. ഗണപതിപുരം കണ്ണകുറിച്ചി നടൂരില്‍ കണ്ണന്റെ മകന്‍ കെ. നിരോജിനെയാണ് കുളച്ചല്‍ അഗ്‌നിശമനസേനാവിഭാഗം ഓഫിസര്‍ ജോണ്‍സും സംഘവുമെത്തി രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച രാത്രി വീട്ടില്‍ അടുക്കളയില്‍ കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ നിലവിളി രക്ഷിതാക്കാള്‍ ശ്രദ്ധിച്ചത്.
കുഞ്ഞിന്റെ തല പാത്രത്തില്‍ പൂര്‍ണമായി കുടുങ്ങിയതിനാല്‍ കുട്ടിക്ക് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീട്ടുകാര്‍ പാത്രം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കുളച്ചല്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha