വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടാലും ഇല്ലെങ്കിലും ഇരട്ടചങ്കന്‍ പെടും; ചങ്കനെതിരെ ഇരട്ടചങ്കന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമോ? എം. ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യത; അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ്; എം ശിവശങ്കറിനെ അഗ്നിശുദ്ധി വരുത്താന്‍ സഹായിക്കാനോ?

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി എം. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. എം. ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയത്. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കും.
പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിജിലന്‍സ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ പോലും സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും. അതായത് പ്രഥമിക അന്വേഷണത്തില്‍ എം. ശിവശങ്കര്‍ തന്റെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്തുവെന്ന് തെളിയും. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കിലെന്ന വാദത്തിന് ശക്തികുറയുകയും ചെയ്യും. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ അന്വേഷണത്തിന് അനുമതി കൊടുക്കാനുള്ള സാധ്യത കുറവണ്.
അതെ സമയം എം. ശിവശങ്കറിനെ എത്രയും വേഗം കുറ്റ വിമുക്തനാക്കേണ്ട ഉത്തരവാദിത്വം പിണറായി വിജയനുണ്ട്. തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ സംഘം ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ സഹായവുകൂടിയാകുമ്പോള്‍ അന്വേഷണം അനുകൂലമാക്കി എത്രയും വേഗം കേസ് അവസാനിപ്പിച്ചാല്‍ സര്‍ക്കാരിന് അത് വലിയ നേട്ടവുമായിരിക്കും. പക്ഷേ കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറിന് ഇതുവരെ ക്ലീന്‍ ചീട്ട് നല്‍കിട്ടില്ല. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ അദ്ദേഹം അറസ്റ്റിലാകുമെന്ന കാര്യത്തിലും സംശയമില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ വിജിലന്‍സ് അന്വേഷണം എം.ശിവശങ്കറിനെ വെള്ളപുശാനുള്ളതാണെന്ന് വ്യക്തമാകുകയും ഇത് സര്‍ക്കാരിനെ കുടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്നത് നീട്ടികൊണ്ടു പോകാനും സാധ്യതയുണ്ട്.
സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നാണ് പരാതി. എന്നാല്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതുകൊണ്ടാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ സര്‍ക്കാരിന്റെ അനുമതി തേടുന്ന പതിവുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സ് നല്‍കിയ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അറിഞ്ഞ ശേഷമേ തുടര്‍നടപടികളുമായി വിജിലന്‍സിന് മുന്നോട്ടുപോകാന്‍ സാധിക്കൂ.
സ്വപ്‌ന സുരേഷിന്റെ നിയമനവും ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നല്‍കിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha