സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ടു ചെയ്തു. എറണാകുളം ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു ഇദ്ദേഹത്തിന്. കൊവിഡ് സ്ഥിരീകരണത്തെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇയാൾ.
ലോട്ടറി വിൽപന തൊഴിലാളിയായിരുന്നു ഗോപി. അതേസമയം ഗോപിയുടെത് ഉറവിടം അറിയാത്ത കേസാണെന്നാണ് വിവരം. ഹൃദയ സംബന്ധിയായി രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കളമശേരി മെഡിക്കൽ കോളജിലാണ് ഗോപി ചികിത്സ തേടിയിരുന്നത്.
ഇദ്ദേഹത്തിന്റെ സംസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കീഴ്മാട് ശ്മാശനത്തിൽ നടക്കും. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയിൽ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഗോപിയുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്കും കൊവിഡ് ബാധിച്ചിരുന്നു. എറണാകുളത്ത് ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്നത് ആരോഗ്യ വകുപ്പിന് തലവേദനയാകുകയാണ്.
https://www.facebook.com/Malayalivartha