ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തില്‍; സ്വര്‍ണക്കടത്ത് കേസിന് നിരവധി കൈവരികള്‍; ജഡ്ജിക്ക് കൊല്‍ക്കത്തയിലെ സ്വര്‍ണ മാഫിയയുമായി ബന്ധമെന്ന് സൂചന; കോടതി വിധിയിലും വെള്ളം ചോര്‍ത്തതായിയെന്നും എന്‍.ഐ.എ അന്വേഷിക്കുന്നു

ഒരോ ദിവസവും സ്വര്‍ണക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. രാഷ്ട്രീയ ബന്ധങ്ങള്‍ ചര്‍ച്ചചെയ്തു തുടങ്ങിയ കേസില്‍ തീവ്രവാദബന്ധവും ഇപ്പോള്‍ കോടതി ബന്ധം എല്ലാം ചര്‍ച്ചയാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എന്‍.ഐ.എ നിര്‍ദേശിച്ചതായിയാണ് വിവരം. ഇതിനിടെ കേസില്‍ ഇദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെ ചെന്നൈയില്‍ കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എ ഡിഐജി കെബി വന്ദന ചോദ്യം ചെയ്യുകയാണ്.
കേരളത്തിലെ സ്വര്‍ണക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന്‍ മുഖേനയാണ് ഈ ബന്ധം ഉണ്ടാക്കിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. കൂടാതെ ഇദ്ദേഹം മുമ്പ് അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുന്‍ ജഡ്ജിയ്‌ക്കെതിരെ സംശയം വര്‍ധിപ്പിച്ചത്. സര്‍വീസിലായിരുന്ന വേളയില്‍ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ ആരോപണം. കൊച്ചി കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് കേസ് പിഴ ഈടാക്കി വിട്ടുകൊടുക്കാന്‍ ഇദ്ദേഹം വിധിച്ചിരുന്നു. ഇതിലെ പ്രതികളെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തില്‍ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊല്‍ക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നത്. അതേസമയം കേസില്‍ മൂന്നു പേരെ കൂടി തമിഴ്‌നാടില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഏജന്റുമാരാണ് ഇവര്‍. എന്നാല്‍ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു കേസുമായി മുന്‍ ജഡ്ജിക്കോ അഭിഭാഷകനോ ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തയില്ല.
https://www.facebook.com/Malayalivartha