വിഷമില്ലാത്ത പാമ്ബാണ്. ചികിത്സ അവസാനിപ്പിച്ച് ധൈര്യമായി തിരിച്ചുപോരുക' വാവ സുരേഷിൻറെ സന്ദേശം കിട്ടിയപാടെ ചികിത്സ മതിയാക്കി വീട്ടമ്മ ആശുപത്രി വിട്ടു; സംഭവത്തെ അരൂരിൽ

പാമ്ബുകടിയേറ്റതിനെത്തുടര്‍ന്ന് ഭീതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മക്ക് ആശ്വാസമായി വാവ സുരേഷിെന്റ സന്ദേശമെത്തി.
മൊബൈല്‍ ഫോണിലൂടെ അയച്ചുകിട്ടിയ വാട്സ്ആപ് ചിത്രം നോക്കി പാമ്ബിന് വിഷമില്ലെന്ന് സുരേഷ് ഉറപ്പിക്കുകയായിരുന്നു. അരൂര്‍ ഏഴാം വാര്‍ഡില്‍ ഭഗവതിപ്പാടം നികത്തില്‍ അനില്‍കുമാറിെന്റ ഭാര്യ സിന്ധുവിനാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് വീടിെന്റ ടെറസില്‍ കയറിയപ്പോള്‍ പാമ്ബുകടിയേറ്റത്.
നിലവിളികേട്ട് അനില്‍കുമാര്‍ ഓടിയെത്തി പാമ്ബിനെ തല്ലിക്കൊന്ന് കുപ്പിയിലാക്കി ഭാര്യയെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിെട വാര്‍ഡ് അംഗം ഉണ്ണികൃഷ്ണനാണ് പാമ്ബിെന്റ ചിത്രം വാട്സ്ആപ് വഴി സുരേഷിന് അയച്ചത്.
24 മണിക്കൂര്‍ നിരീക്ഷണത്തിന് ആശുപത്രിയില്‍ കിടക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് ആശ്വാസമായി വാവ സുരേഷിെന്റ മറുപടി വന്നത്. 'വിഷമില്ലാത്ത പാമ്ബാണ്. ചികിത്സ അവസാനിപ്പിച്ച് ധൈര്യമായി തിരിച്ചുപോരുക' എന്ന സന്ദേശത്തിെന്റ ബലത്തില്‍ ചികിത്സ മതിയാക്കി വീട്ടമ്മ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha